---
title: "മാനേജ്‌മെന്റ് കമ്മിറ്റിയെ അയോഗ്യരായി പ്രഖ്യാപിക്കണം; മുന്‍ സ്ഥാപക കമ്മിറ്റി അംഗങ്ങള്‍"
english_title: "The management committee should be declared disqualified; former founding committee members"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337539/the-management-committee-should-be-declared-disqualified-former-founding-committee-members"
published_at: "2026-01-21T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970bfc714b07_rew.jpg"
keywords: []
---

# മാനേജ്‌മെന്റ് കമ്മിറ്റിയെ അയോഗ്യരായി പ്രഖ്യാപിക്കണം; മുന്‍ സ്ഥാപക കമ്മിറ്റി അംഗങ്ങള്‍

> **Lead Summary:** **പേരാമ്പ്ര: **വ്യാജരേഖ നിര്‍മാണത്തിലൂടെ അധികാരത്തില്‍ വന്ന കൂത്താളി ഹൈസ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയെ അയോഗ്യരായി പ്രഖ്യാപിക്കണമെന്ന് മുന്‍ സ്ഥാപക കമ്മിറ്റി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **വ്യാജരേഖ നിര്‍മാണത്തിലൂടെ അധികാരത്തില്‍ വന്ന കൂത്താളി ഹൈസ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയെ അയോഗ്യരായി പ്രഖ്യാപിക്കണമെന്ന് മുന്‍ സ്ഥാപക കമ്മിറ്റി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

1880 ലെ സൊസൈറ്റി രെജിസ്‌ട്രേഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും കൂത്താളി ഹൈസ്‌കുളിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും കാര്യനിര്‍വ്വഹണത്തിനും വേണ്ടി സ്ഥാപിച്ച ഹൈസ്‌കൂള്‍ സൊസൈറ്റി രെജിസ്‌ട്രേഷന്‍ നമ്പര്‍ 191/1981 ആയിട്ടുള്ള സ്ഥാപക ഡയറക്ടര്‍മാരില്‍ ഉള്‍പെട്ടവരാണ് തങ്ങളെന്നും അവര്‍ പറഞ്ഞു.

കൂത്താളി ഹൈസ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഇന്ന് നിലനില്‍ക്കുകയാണെന്നും ഹൈസ്‌കൂള്‍ ബൈലോ, സര്‍വീസ് റൂള്‍, കെഇആര്‍ നിയമങ്ങള്‍ ലങ്കിച്ച് കൊണ്ടുള്ള നി യമനങ്ങളാണ് ഇതുവരെ നടത്തിയതെന്നും അവര്‍ പറഞ്ഞു.

ജുഡീഷ്യല്‍ ഓഫീസറായ ബിശ്വജിത്ത് ബി ഇതിന്റെ പ്രസിഡന്റ് / മാനേജറായി 2016 മുതല്‍ 2022 പദവിയിലിരുന്നത് തികച്ചും നിയമ വിരുദ്ധമായിട്ടായിരുന്നുവെന്നും 21 അംഗ ജനറല്‍ ബോഡിയും 21 അംഗ ഡയറക്ടര്‍ ബോര്‍ഡുമാണ് സ്‌കൂളിനുള്ളതെന്നും അവര്‍ പറഞ്ഞു.

നിയമാനുസരണം നോട്ടീസ് നല്‍കി ജനറല്‍ ബോഡി ചേരണമെന്നും. ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് പ്രസിഡന്റിനെ തെരെഞ്ഞെടുക്കണമെന്നും നിയമനങ്ങള്‍ക്കായി മാനേജറെ സഹായിക്കാന്‍ കമ്മിറ്റി തിരിഞ്ഞെടുക്കണമെന്നും ഭരണ ഘടനയില്‍ പറയുന്നതായും എന്നാല്‍ വര്‍ഷങ്ങളായി പൊതുയോഗങ്ങള്‍, ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങള്‍, തെരെഞ്ഞെടുപ്പുകള്‍ എന്നിവയില്‍ തങ്ങള്‍ക്ക് അറിയിപ്പ് ലഭിക്കാത്തത് കാരണം പങ്കെടുക്കാന്‍ കഴിയുന്നില്ല എന്നും ഇത് തങ്ങളുടെ അവകാശങ്ങളുടെയും പങ്കാളിത്തത്തിന്റെയും അറിയിപ്പ് കാലയളവില്‍, മീറ്റിങ്ങുകളുടെ ശരിയായ നടത്തിപ്പ് എന്നീ നിയമാവലിയിലെ വ്യവസ്ഥകളുടെ ലംഘനവുമാണിതെന്ന് അവര്‍ ആരോപിച്ചു.

സ്‌കൂള്‍ മാനേജരായിരുന്ന കെ.കെ ബാലകൃഷ്ണന്‍ മരണപ്പെട്ട ശേഷം (11.08.2016) മകന്‍ ബി. ബിശ്വജിത്ത് മാനേജരായി തിരഞ്ഞെടുക്കപ്പെട്ടതും ഇരുപതോളം നിയമനങ്ങളില്‍ ഒപ്പിട്ട് നല്‍കിയതും ജുഡീഷ്യല്‍ ഓഫീസര്‍ എന്ന നിലയില്‍ നിയമലംഘനവുമാണ് നടന്നതെന്നും തുടര്‍ന്ന് 2023 ല്‍ ഏപ്രില്‍ 4 ന് സി. ഹരിദാസിനെ ഹൈസ്‌കൂള്‍ മാനേജറായി നിയമിച്ചിരുന്നു എന്നും അംഗങ്ങള്‍ പറഞ്ഞു.

നിലവിലുള്ള മാനേജര്‍ ഇബ്രാഹിം കൂത്താളി നേരത്തെയുള്ള കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച ആളായിരുന്നു അംഗമല്ലാത്ത ആളെയാണ് മാനേജറാക്കിയതെന്നും ചട്ടം (10 എ) അനുസരിച്ച് സൊസൈറ്റി പ്രസിഡണ്ട് സ്‌കൂളിന്റെ മാനേജറാണ്. എന്നാല്‍ ശരിയായ രീതിയില്‍ യോഗങ്ങള്‍ നടത്താതെ മുന്‍ മാനേജര്‍ ബിശ്വജിത്തിന്റെ നേതൃത്വത്തില്‍ ഒരു കോക്കസായി ഡയറക്ടര്‍മാരെ സമീപിച്ച് ഒപ്പ് ശേഖരിച്ചും. കൃത്രിമ രേഖകള്‍ ചമച്ചും നിയമ വിരുദ്ധനി യമനകളാണ് സ്‌കൂളില്‍ നടത്തിയതെന്നും അവര്‍ പറഞ്ഞു.

1994 ന് ശേഷം സൊസൈറ്റി ജനറല്‍ ബോഡി ചേര്‍ന്ന ഭാരവാഹി പട്ടിക, മിനുട്സ് രേഖപ്പെടുത്തിയതിട വിശദംശങ്ങള്‍ എന്നിവ ജില്ലാ രജിസ്റ്റര്‍ ഓഫീസില്‍ ഫയല്‍ ചെയ്തിട്ടില്ല എന്നത് ഓഫിസില്‍ നിന്നും അറിയാന്‍ കഴിഞ്ഞു എന്നും ജില്ലാ രെജിസ്റ്ററുടെ അംഗീകാരമില്ലാതെ നിയമ വിരുദ്ധമായി സൊസൈറ്റി തിരിഞ്ഞെടുത്ത ഡയറക്ടര്‍മാരും അവര്‍ തെരെഞ്ഞെടുത്ത മാനേജരുടെയും നിയമനം അസാധുവാക്കണമെന്നും, ഡിഇഒ അംഗീകാരം പുനഃപരിശിധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രജിസ്റ്റര്‍ ചെയ്ത് അംഗങ്ങളുടെ ലിസ്റ്റ് പ്രകാരം മരണപ്പെട്ടവരുടെ നോമിനികളെ മുഴുവന്‍ ഉള്‍പ്പെടും സ്‌കൂള്‍ മാനേജ്മെന്റ് തിരിഞ്ഞെടുപ്പ് നടത്താന്‍ ഡിഇഒ നിരീക്ഷകനെ ചുമതലപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വാര്‍ത്ത സമ്മേളനത്തില്‍ സ്ഥാപക അംഗം/ഡയറക്ടര്‍ എന്‍.പി ബാലന്‍,സ്ഥാപക അംഗം/ഡയറക്ടര്‍ കെ.പി രാധാകൃഷ്ണന്‍ നമ്പ്യാര്‍, നിടൂളി റഷീദ്, കെ. പ്രകാശന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337539/the-management-committee-should-be-declared-disqualified-former-founding-committee-members)