---
title: "കെപിഎസ്ടിഎ. സംസ്ഥാന സമ്മേളനത്തിന് പേരാമ്പ്രയില്‍ തുടക്കമായി"
english_title: "KPSTA. State conference begins in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337634/kpsta-state-conference-begins-in-perambra"
published_at: "2026-01-22T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971c055b672f_cheruvannur.JPG"
keywords: []
---

# കെപിഎസ്ടിഎ. സംസ്ഥാന സമ്മേളനത്തിന് പേരാമ്പ്രയില്‍ തുടക്കമായി

> **Lead Summary:** **പേരാമ്പ്ര: **കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ടിഎ.) സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ഛായാചിത്ര ജാഥയ്ക്ക് ഉജ്ജ്വല തുടക്കം. കൂത്താളി കെ.ജി അടിയോടിയുടെ വീട്ടില്‍ നിന്നും ആരംഭിച്ച ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് ജാഥാ ക്യാപ്റ്റന്‍ കെപി എസ് ടി എ സംസ്ഥാന ട്രഷറര്‍ അനില്‍കുമാര്‍ വട്ടപ്പാറയ്ക്ക് ഛായാചിത്രം കൈമാറി ജാഥ ഫ്‌ലാഗ് ഓഫ് ചെയ്തു.

## Article Content

**പേരാമ്പ്ര: **കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ടിഎ.) സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ഛായാചിത്ര ജാഥയ്ക്ക് ഉജ്ജ്വല തുടക്കം. കൂത്താളി കെ.ജി അടിയോടിയുടെ വീട്ടില്‍ നിന്നും ആരംഭിച്ച ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് ജാഥാ ക്യാപ്റ്റന്‍ കെപി എസ് ടി എ സംസ്ഥാന ട്രഷറര്‍ അനില്‍കുമാര്‍ വട്ടപ്പാറയ്ക്ക് ഛായാചിത്രം കൈമാറി ജാഥ ഫ്‌ലാഗ് ഓഫ് ചെയ്തു.

കവര്‍ന്നെടുക്കുന്ന ആനുകൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും എതിരെ സന്ദിയില്ലാത്ത പോരാട്ടം നടത്തുന്ന സംഘടനയാണ് കെപിഎസ്ടിഎ എന്ന് കെ.എം അഭിജിത്ത് പറഞ്ഞു. താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് നവനീത് മോഹന്‍ അധ്യക്ഷത വഹിച്ചു.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ തണ്ടോറ മുഖ്യ പ്രഭാഷണം നടത്തി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്.സുനന്ദ്, കെ.പി.എസ്.ടി.എ സംസ്ഥാന ഭാരവാഹികളായ രാജ് മോഹന്‍, ടി. യു സാദത്ത്, പി.എസ് മനോജ്, തനൂജ, വിനോദ് കുമാര്‍, ടി.അശോക് കുമാര്‍, രാജന്‍ കെ.പുതിയെടുത്ത്, മോഹന്‍ദാസ് ഓണിയില്‍, സി.പ്രേമന്‍ ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി.സത്യന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്യാമള ബാലകൃഷ്ണന്‍, എന്‍.എം.മണി, കെ പി എസ്ടിഎ നേതാക്കളായ പി.രാമചന്ദ്രന്‍, ഇ.കെ.സുരേഷ്, സുധീര്‍ കുമാര്‍, യു.കെ കെ.സജീഷ്, ചിത്ര രാജന്‍, പി.എം.ശ്രീജേഷ്, പി.എം.ബഷീര്‍, കെ.പി നാരായണന്‍, ജമാലുദ്ദീന്‍, .കെ. ശ്രീരാജ്, ടി. സഹീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337634/kpsta-state-conference-begins-in-perambra)