---
title: "കമ്മോത്ത് മഹാവിഷ്ണു ക്ഷേത്ര മഹോത്സവം കുളിച്ച് ആറാട്ടോടെ സമാപിച്ചു"
english_title: "Kammot Mahavishnu Temple Festival concludes with bathing and Aaratt"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337636/kammot-mahavishnu-temple-festival-concludes-with-bathing-and-aaratt"
published_at: "2026-01-22T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971cc0d8b030_KOOTHALI.jpg"
keywords: []
---

# കമ്മോത്ത് മഹാവിഷ്ണു ക്ഷേത്ര മഹോത്സവം കുളിച്ച് ആറാട്ടോടെ സമാപിച്ചു

> **Lead Summary:** **കൂത്താളി **: കമ്മോത്ത് മഹാവിഷ്ണു ക്ഷേത്ര മഹോത്സവം കുളിച്ച് ആറാട്ടോടെ സമാപിച്ചു.

## Article Content

**കൂത്താളി **: കമ്മോത്ത് മഹാവിഷ്ണു ക്ഷേത്ര മഹോത്സവം കുളിച്ച് ആറാട്ടോടെ സമാപിച്ചു.

ജനുവരി 17 ന് വിവിധ ചടങ്ങുകളോടെ ആരംഭിച്ച മഹോത്സവം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മാധവന്‍ ഭട്ടതിരിയുടെ മുഖ്യ കര്‍മികത്വത്തിലാണ് നടന്നത്.

ജനുവരി 17 ന് കൊടിയേറ്റത്തിന് ശ്രീബലി, വിളക്കിനെഴുന്നള്ളത്ത് തുടര്‍ന്ന് യുവ കാലിക്കറ്റിന്റെ മ്യൂസിക്കല്‍ നൈറ്റും നടന്നു. 18 ന് കാഴ്ച ശ്രീബലി, മഹാ സര്‍പ്പബലി, ഭഗവത് തിരു നൃത്തം. രാത്രി ദേവഗീതം ഭജന്‍സ്, പ്രാദേശിക കലാപരിപാടികള്‍ എന്നിവയും നടന്നു.

19 ന് ഉത്സവ ബലി കര്‍മ്മം, ക്ഷേത്ര ഉത്സവ ചടങ്ങുകള്‍. സാംസ്‌കാരിക സദസ്സും, കലാപരിപാടികളും. 20 ന് എരഞ്ഞി അമ്പലത്തില്‍ നിന്നുമുള്ള എഴുന്നള്ളത്തും, ഭഗവത് തിരുനൃത്തം. ഭക്തിഗാന സുധയും നടന്നു.

21 ന് കൂത്താളി ആര്‍ട്സ് സോസൈറ്റിയുടെ മെഗാ ഷോ. പള്ളികുറുപ്പിന്റെ എഴുന്നള്ളത്ത്, പള്ളി വേട്ട. രാത്രി 12 മണിക്ക് വെടിക്കെട്ടും നടന്നു. ഇന്ന് കാലത്ത് ക്ഷേത്ര കുളത്തില്‍ കുളിച്ച് ആറാട്ടോടെ ഉത്സവം സമാപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337636/kammot-mahavishnu-temple-festival-concludes-with-bathing-and-aaratt)