---
title: "കെ.എസ് മൗലവി, പി.കെ ഇബ്രാഹിം അനുസ്മരണം നടത്തി"
english_title: "K.S. Maulavi and P.K. Ibrahim conducted the memorial service."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337673/ks-maulavi-and-pk-ibrahim-conducted-the-memorial-service"
published_at: "2026-01-22T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971ddd347cd3_cheruvannur.JPG"
keywords: []
---

# കെ.എസ് മൗലവി, പി.കെ ഇബ്രാഹിം അനുസ്മരണം നടത്തി

> **Lead Summary:** **നൊച്ചാട്: **ചാലിക്കര ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ എസ്. മൗലവി, പി കെ ഇബ്രാഹിം അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**നൊച്ചാട്: **ചാലിക്കര ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ എസ്. മൗലവി, പി കെ ഇബ്രാഹിം അനുസ്മരണം സംഘടിപ്പിച്ചു.

സംസ്ഥാന മുസ്ലിംലീഗിന്റെ പ്രവര്‍ത്ത സമിതി അംഗവും, കേരളത്തിലെ പ്രഗല്‍ഭ വാഗ്മിയും, സ്‌കൂള്‍ അധ്യാപകനും, മദ്രസ അധ്യാപകനും , ഭാരത പതിറ്റാണ്ടുകാലം മലബാറില്‍ മുസ്ലിം ലീഗിന് വേരോട്ടം ഉണ്ടാക്കാന്‍ വേണ്ടി തന്റെ വാഗ്‌ദൊരുണികള്‍ ഉപയോഗപ്പെടുത്തിയ നേതാവും, പ്രഗല്‍ഭ പണ്ഡിതനും കൂടിയായിരുന്നു കെ എസ്. മൗലവി.

അദ്ദേഹത്തിന്റെ സഹോദരനായിരുന്നു പി കെ ഇബ്രാഹിം. രണ്ട് ദിവസത്തെ വ്യത്യാസത്തിനാണ് സഹോദരങ്ങള്‍ വിടവാങ്ങിയത്. നൊച്ചാട് പഞ്ചായത്ത് മുസ്ലിംലീഗിന്റെ പ്രസിഡണ്ട് പദത്തില്‍ ഇരിക്കെയാണ് ഇബ്രാഹിം വിടവാങ്ങിയത്.  മത രാഷ്ട്രീയ രംഗത്തും,  സാമൂഹ്യ സാംസ്‌കാരിക രംഗത്തും  നിറഞ്ഞ സാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റെത്.  നൊച്ചാട് പഞ്ചായത്തംഗം എസ്.കെ.അസൈനാര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു.

സി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര മണ്ഡലം മുസ്ലിംലിഗ് സെക്രട്ടറി. ടി കെ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിന് ദിശ ബോധം നല്‍കിയ നേതാക്കള്‍ ആയിരുന്നു സഹോദരങ്ങളായ കെ.എസ് മൗലവിയും ,പി കെ ഇബ്രാഹിം എന്ന് അദ്ദേഹം പറഞ്ഞു.

ടി. കെ. ഇബ്രാഹിം, ടി. പി. നാസര്‍, പി.കെ.കെ.നാസര്‍, മുഹമ്മദലി ബാഖവി, എം.കെ റസാഖ്, വി.വി ഇബ്രാഹിം, മുനീര്‍ നൊച്ചാട്, കെ എം.സൂപ്പി, കെ.അബൂബക്കര്‍, കെ.എം ഷാമില്‍, ആഷിക് കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337673/ks-maulavi-and-pk-ibrahim-conducted-the-memorial-service)