---
title: "എല്‍ഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം വികസന മുന്നേറ്റ ജാഥ"
english_title: "LDF Perambra constituency development march"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337674/ldf-perambra-constituency-development-march"
published_at: "2026-01-22T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971e1c335305_dree.jpg"
keywords: []
---

# എല്‍ഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം വികസന മുന്നേറ്റ ജാഥ

> **Lead Summary:** **പേരാമ്പ്ര: **എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ 5 വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡലങ്ങളില്‍ വികസന മുന്നേറ്റ ജാഥ സംഘടിപ്പിക്കുന്നു. ജനകീയ സര്‍ക്കാര്‍ തുടര്‍ ഭരണത്തിനായി നടത്തുന്ന ജാഥ 24, 25,26 തിയതികളിലായാണ് നടക്കുക.

## Article Content

**പേരാമ്പ്ര: **എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ 5 വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡലങ്ങളില്‍ വികസന മുന്നേറ്റ ജാഥ സംഘടിപ്പിക്കുന്നു. ജനകീയ സര്‍ക്കാര്‍ തുടര്‍ ഭരണത്തിനായി നടത്തുന്ന ജാഥ 24, 25,26 തിയതികളിലായാണ് നടക്കുക.

ജാഥാ ലീഡര്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നയിക്കുന്ന എല്‍ഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം ജാഥ ജനുവരി 24 ന് വൈകുന്നേരം 5 മണിക്ക് മുതുകാട് വെച്ച് വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.

വിവിധ മണ്ഡലങ്ങളിലായി നടക്കുന്ന ജാഥ ജനുവരി 25 ന് 9 മണിക്ക് ചക്കിട്ടപാറയില്‍ നിന്ന് ആരംഭിച്ച് 10.15 പന്തിരിക്കര, 11 മണിക്ക് കടിയങ്ങാട്, 12 മണിക്ക് പാലേരി, 3 മണിക്ക് പൈതോത്ത്, 4 മണിക്ക് കോടേരിച്ചാല്‍, 5 മണിക്ക് എരവട്ടൂര്‍ കനാല്‍ മുക്ക് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് 6 മണിക്ക് ചാത്തോത്ത് താഴ സമാപിക്കും. സമാപന സമ്മേളനം എല്‍ഡിഎഫ് കോഴിക്കോട് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്യും.

ജനുവരി 26 ന് 9.30 ന് കല്‍പ്പത്തൂര്‍ നിന്നും ആരംഭിക്കുന്ന ജാഥ 10 മണിക്ക് കുരുടിമുക്ക്, 10.45 ന് അരിക്കുളം മുക്ക്, 11.30 ന് നമ്പ്രത്ത് കര, 12.15 ന് കീഴരിയൂര്‍, 3 മണിക്ക് പയ്യോളി അങ്ങാടി 4 മണിക്ക് ചെറുവണ്ണൂര്‍, 5 മണിക്ക് ആവള എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് 6 മണിക്ക് മേപ്പയ്യൂരില്‍ സമാപിക്കും. വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളന ഉദ്ഘാടനം കെ.പി മോഹനന്‍ എംഎല്‍എ നിര്‍വ്വഹിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337674/ldf-perambra-constituency-development-march)