---
title: "ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി എസ്ടിയു"
english_title: "STU welcomes public representatives"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337715/stu-welcomes-public-representatives"
published_at: "2026-01-22T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971ff6cdfb2f_cheruvannur.JPG"
keywords: []
---

# ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി എസ്ടിയു

> **Lead Summary:** **പേരാമ്പ്ര: **സ്വതന്ത്ര മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷന്‍ (എസ്. ടി. യു) പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച ജന പ്രതിനിധികള്‍ക്ക് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **സ്വതന്ത്ര മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷന്‍ (എസ്. ടി. യു) പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച ജന പ്രതിനിധികള്‍ക്ക് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചു.

പേരാമ്പ്ര ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ് മത്തുള്ള ഉദ്ഘാടനം ചെയ്തു.ജനങ്ങളില്‍ ഭിന്നിപ്പും വര്‍ഗ്ഗീയതയും വളര്‍ത്തി അധികാരത്തില്‍ വരാമെന്ന ഇടത്പക്ഷ മോഹം കേരളത്തില്‍ വിലപോവില്ലെന്നും, ചില സാമുദായിക നേതാക്കള്‍ നടത്തി കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ വിദ്വേഷ പ്രചാരണത്തോടു സിപിഎം കാണിക്കുന്ന അനുഭാവവും അയവേറിയ സമീപനവും രാഷ്ട്രീയ ദുരന്തമായി മാറുമെന്നും, എസ് ടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു ഫെബ്രുവരി 1 ന് കോഴിക്കോട് നടക്കുന്ന വമ്പിച്ച തൊഴിലാളി പ്രകടനവും കടപ്പുറത്ത് നടക്കുന്ന മഹാ സമ്മേളനവും ഇടത്പക്ഷ സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങള്‍ക്കെതിരായ താക്കീതായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.കെ.സി കുട്ട്യാലി അധ്യക്ഷത വഹിച്ചു. ഡിസിസി ജന:സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി. 

ഡിസിസി ജന:സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി. എസ്.പി. കുഞ്ഞമ്മത്, കെ.പി മുഹമ്മദ് അഷറഫ്, സാജിദ് നടുവണ്ണൂര്‍, സാഹിര്‍ പാലക്കന്‍, ആര്‍.കെ മുനീര്‍, മിസ്ഹബ് കീഴരിയൂര്‍, മുനീര്‍ എരവത്ത്, കെ.പി അബ്ദുല്‍ കരീം, കെ.ടി കുഞ്ഞമ്മത്, ഷര്‍മിന കോമത്ത്, പി.സി മുഹമ്മത് സിറാജ്, രാജന്‍ മരുതേരി, ലതിക വിനോദ്, ഉമ്മര്‍ തണ്ടോറ,ഇ.ഷാഹിം, കെ.പി റസാഖ്, സി.പി അബ്ദുല്‍ ഹമീദ്, മുജീബ് കോമത്ത്, ചന്ദ്രന്‍ കല്ലൂര്‍, സി.കെ.സി ഇബ്രായി, സി.സി അമ്മത്, റാഫി കക്കാട്, കോമത്ത് കുഞ്ഞിമൊയ്തി, റഷീദ് കോറോത്ത്, എന്‍. കെ അസീസ്, ഷാജി കൂത്താളി, കക്കിനകണ്ടി മൊയ്തി, കെ.എം.സി സവാദ് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് ജനപ്രതിനിധികളെ ആനയിച്ച് കൊണ്ട് പേരാമ്പ്ര ടൗണില്‍ ഘോഷയാത്രയും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337715/stu-welcomes-public-representatives)