---
title: "കളരിപ്രദര്‍ശനത്തോടെ മലക്കാരിപാറ ക്ഷേത്രോത്സവത്തിന് തുടക്കം"
english_title: "Malakaripara temple festival begins with Kalaripadaram at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337717/malakaripara-temple-festival-begins-with-kalaripadaram-at-changaroth"
published_at: "2026-01-22T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69720615716dc_dew.jpg"
keywords: []
---

# കളരിപ്രദര്‍ശനത്തോടെ മലക്കാരിപാറ ക്ഷേത്രോത്സവത്തിന് തുടക്കം

> **Lead Summary:** **ചങ്ങരോത്ത് : **വടക്കന്‍മലബാറിലെ ചരിത്രപ്രധാനമായ കരിയാത്തന്‍ ദേവസ്ഥാനം തിറ മഹോത്സവത്തിന് കളരിപ്രദര്‍ശനത്തോടെ തുടക്കമായി.

## Article Content

**ചങ്ങരോത്ത് : **വടക്കന്‍മലബാറിലെ ചരിത്രപ്രധാനമായ കരിയാത്തന്‍ ദേവസ്ഥാനം തിറ മഹോത്സവത്തിന് കളരിപ്രദര്‍ശനത്തോടെ തുടക്കമായി.

ആദിവാസി സമുദായത്തില്‍പെട്ട കരിമ്പാലവിഭാഗമാണ് ക്ഷേത്ര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കാലാകാലമായി പിന്‍തുടര്‍ന്ന് വന്നരുന്ന രീതികള്‍ക്ക് അനുസരിച്ച് തന്നെയാണ് ക്ഷേത്ര ചടങ്ങുകള്‍ നടത്തുന്നത്. ശിവന്റെ കാട്ടാളവേഷം എന്നാണ് സങ്കല്പം. മലക്കാരിദേവന്റെ ചരിത്രവുമായി ബന്ധമുള്ള സ്ഥലമാണ് മലക്കാരിപാറ.

ജനുവരി 21, 22, 23, 24 തിയ്യതികളിലായി നടക്കുന്ന തിറ മഹോത്സവം ജനുവരി 17 ന് കൊടിയേറി. ജനുവരി 21 ന് ശിവശക്തി കളരി സംഘം പേരാമ്പ്ര അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദര്‍ശനം നടന്നു. ജനുവരി 22 ന് വൈകീട്ട് 7 മണിക്ക് കാവുണര്‍ത്തല്‍, 8 മണിക്ക് പഞ്ചാരിമേളം അരങ്ങേറ്റം, 9 മണിക്ക് മെഗാ തിരുവാതിര എന്നിവ നടക്കും.

ജനുവരി 23 ന് രാവിലെ 8 മുതല്‍ ഇളനീര്‍ കുലമുറി വരവ്, വൈകീട്ട് 6 മണി മുതല്‍ വെള്ളാട്ടം, തിറയാട്ടം എന്നിവ നടക്കും. ജനുവരി 24 ന് പുലര്‍ച്ചെ 2 മുതല്‍ തിറയാട്ടം, രാവിലെ 8 മണിക്ക് 3 മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായ പുലിക്കോലങ്ങള്‍ കെട്ടിയാടുന്ന മലക്കാരി ദേവന്‍ തിറയും നടക്കും.

**
**

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337717/malakaripara-temple-festival-begins-with-kalaripadaram-at-changaroth)