---
title: "മന്ദങ്കാവ് എഎല്‍പി സ്‌കൂളില്‍ ഫസ്റ്റ് എയ്ഡ്, സിപിആര്‍ പരിശീലനം "
english_title: "First Aid and CPR training at Mandankavu ALP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337821/first-aid-and-cpr-training-at-mandankavu-alp-school"
published_at: "2026-01-23T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697315b8e1ed4_SWE.jpg"
keywords: []
---

# മന്ദങ്കാവ് എഎല്‍പി സ്‌കൂളില്‍ ഫസ്റ്റ് എയ്ഡ്, സിപിആര്‍ പരിശീലനം 

> **Lead Summary:** **നടുവണ്ണൂര്‍ :** മന്ദങ്കാവ് എഎല്‍പി സ്‌കൂളും സുരക്ഷിത് മാര്‍ഗ് കൂട്ടുകാരന്‍ ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയുമായി സഹകരിച്ച് സ്‌കൂളിലെ കുട്ടികള്‍, രക്ഷിതാക്കള്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ക്ക് ഫസ്റ്റ് എയ്ഡ് & സിപിആര്‍ പരിശീലനം നല്‍കി.

## Article Content

**നടുവണ്ണൂര്‍ :** മന്ദങ്കാവ് എഎല്‍പി സ്‌കൂളും സുരക്ഷിത് മാര്‍ഗ് കൂട്ടുകാരന്‍ ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയുമായി സഹകരിച്ച് സ്‌കൂളിലെ കുട്ടികള്‍, രക്ഷിതാക്കള്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ക്ക് ഫസ്റ്റ് എയ്ഡ് & സിപിആര്‍ പരിശീലനം നല്‍കി.

ഗ്രാമപഞ്ചായത്ത് അംഗം ദില്‍ഷ മക്കാട്ട് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് മഞ്ജു മഹേഷ് അധ്യക്ഷത വഹിച്ചു. എമര്‍ജന്‍സി ഡിപ്പാര്‍ട്ട് മെന്റിലെ ഭാവന കൃഷ്ണ പരിശീലനത്തിന് നേതൃത്വം നല്‍കി.

യോഗത്തില്‍ പ്രധാനധ്യാപിക പി.എം.കെ സിന്ധു, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ബിസിനസ് ഡെവലപ്‌മെന്റ് കോര്‍ഡിനേറ്റര്‍ കെ ജിഷി, സിനാന്‍, അഫീഫ, റംഷീന, സുരക്ഷിത് മാര്‍ഗ് കോര്‍ഡിനേറ്റര്‍ പി.എസ് മഞ്ജുഷ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337821/first-aid-and-cpr-training-at-mandankavu-alp-school)