---
title: " മലയോര ഹൈവേ വികസനം തടസപ്പെടുത്താന്‍ നീക്കം: ചക്കിട്ടപാറയില്‍ എല്‍.ഡി.എഫ് പ്രതിഷേധ മാര്‍ച്ച് നടത്തി"
english_title: "Move to obstruct development of hilly highway: LDF holds protest march in Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337829/move-to-obstruct-development-of-hilly-highway-ldf-holds-protest-march-in-chakkittapara"
published_at: "2026-01-23T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69731bb993680_cheruvannur.JPG"
keywords: []
---

#  മലയോര ഹൈവേ വികസനം തടസപ്പെടുത്താന്‍ നീക്കം: ചക്കിട്ടപാറയില്‍ എല്‍.ഡി.എഫ് പ്രതിഷേധ മാര്‍ച്ച് നടത്തി

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ചെമ്പ്ര മുതല്‍ പെരുവണ്ണാമൂഴി വരെയുള്ള മലയോര ഹൈവേ വികസനം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി ആരോപിച്ച് എല്‍ഡിഎഫ് ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ചെമ്പ്ര മുതല്‍ പെരുവണ്ണാമൂഴി വരെയുള്ള മലയോര ഹൈവേ വികസനം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി ആരോപിച്ച് എല്‍ഡിഎഫ് ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

33 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന അഞ്ച് കിലോമീറ്റര്‍ ചക്കിട്ടപാറ റീച്ചിന്റെ പ്രവൃത്തി 90 ശതമാനവും പൂര്‍ത്തിയായ ഘട്ടത്തിലാണ് വികസന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.കെട്ടിട ഉടമകളല്ലാത്ത രണ്ട് കച്ചവടക്കാരെ സ്വാധീനിച്ച് ടൗണിലെ പ്രവൃത്തികള്‍ക്ക് സ്റ്റേ വാങ്ങിച്ച് ഹൈവേ നിര്‍മ്മാണം തടസപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലും ഭരണസമിതിയുടെ അറിവോടെയുമാണ് ഈ നീക്കമെന്ന് എല്‍.ഡി.എഫ് ആരോപിച്ചു.

ഓവുച്ചാല്‍ നികത്തല്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ ഹൈവേയുടെ ഭാഗമായി നിര്‍മ്മിച്ച ഓവുച്ചാല്‍ സാമൂഹ്യവിരുദ്ധ സംഘം മണ്ണിട്ട് നികത്തി. ജനങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവര്‍ത്തികളിലൂടെ നിര്‍മ്മാണം പൂര്‍ണ്ണമായും സ്തംഭിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സംഗമം എന്‍. പി. ബാബു ഉദ്ഘാടനം ചെയ്തു. വികസന വിരോധികളായ ഒരു ചെറിയ വിഭാഗം രാഷ്ട്രീയ ലാഭത്തിനായി നാടിന്റെ സ്വപ്ന പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ. സുനില്‍ അധ്യക്ഷത വഹിച്ചു.

എന്‍. പി. പ്രകാശന്‍, ബേബി കാപ്പുകാട്ടില്‍, എ. ജി. രാജന്‍, പി. സി. സുരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാടിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് നേതാക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337829/move-to-obstruct-development-of-hilly-highway-ldf-holds-protest-march-in-chakkittapara)