---
title: "പ്രതിഷേധ ധര്‍ണ്ണസംഘടിപ്പിച്ച് കെഎസ്എസ്പിഎ"
english_title: "KSSPA organizes protest dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337852/ksspa-organizes-protest-dharna"
published_at: "2026-01-23T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69732a409b89c_moli.JPG"
keywords: []
---

# പ്രതിഷേധ ധര്‍ണ്ണസംഘടിപ്പിച്ച് കെഎസ്എസ്പിഎ

> **Lead Summary:** **പേരാമ്പ്ര: **കെഎസ്എസ്പിഎ പേരാമ്പ്ര മണ്ഡലം കമ്മിറ്റി പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കെഎസ്എസ്പിഎ പേരാമ്പ്ര മണ്ഡലം കമ്മിറ്റി പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

വര്‍ദ്ധിപ്പിച്ച മെഡിസെപ്പ് പ്രീമിയം തുക പിന്‍വലിക്കുക, കുടിശ്ശികയായ ക്ഷാമാശ്വാസം അനുവദിക്കുക, പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ്ണ നടത്തിയത്.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി.ഗോപാലന്‍ മുഖ്യ പ്രഭാഷണം നടത്തി.

ജില്ല സെക്രട്ടറി ഒ.എം.രാജന്‍, പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ രമേശന്‍, കെജിഒയു ജില്ല സെക്രട്ടറി സബീര്‍ സാലി, ഇ.എം.പത്മിനി, എന്‍.ഹരിദാസന്‍, ആലിസ്, വി.പി.പ്രസാദ്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം കെ.എം.ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഇ.രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞചടങ്ങില്‍ മണ്ഡലം ട്രഷറര്‍ കെ.ബാലന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337852/ksspa-organizes-protest-dharna)