---
title: "പേരാമ്പ്ര ഗവ. ഐടിഐയില്‍ സംഘര്‍ഷം; 5 പേര്‍ക്ക് പരുക്ക്"
english_title: "Clashes at Perambra Govt. ITI; 5 injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338018/clashes-at-perambra-govt-iti-5-injured"
published_at: "2026-01-24T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697468e50fd22_gftr.jpg"
keywords: []
---

# പേരാമ്പ്ര ഗവ. ഐടിഐയില്‍ സംഘര്‍ഷം; 5 പേര്‍ക്ക് പരുക്ക്

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ഗവ. ഐടിഐയില്‍ തെരഞ്ഞെപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം. ഓട്ടോ ഡ്രൈവര്‍ അടക്കം 5 പേര്‍ക്ക് പരിക്ക്. ചക്കിട്ടപാറയിലെ മുതുകാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐയില്‍ ആണ് ഇന്നലെ വൈകീട്ട് 3 മണിയോടെ സംഘര്‍ഷം ഉണ്ടായത്.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ഗവ. ഐടിഐയില്‍ തെരഞ്ഞെപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം. ഓട്ടോ ഡ്രൈവര്‍ അടക്കം 5 പേര്‍ക്ക് പരിക്ക്. ചക്കിട്ടപാറയിലെ മുതുകാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐയില്‍ ആണ് ഇന്നലെ വൈകീട്ട് 3 മണിയോടെ സംഘര്‍ഷം ഉണ്ടായത്.

കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കെഎസ്‌യു -എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുകയും ഇതിനിടയില്‍ കെഎസ്‌യു പ്രവര്‍ത്തകരുമായി വാക്കേറ്റം ഉണ്ടാകുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു എന്നാണ് ലഭിച്ച വിവരം.

കെഎസ്യു സ്ഥാനാര്‍ത്ഥികളായ അര്‍ജുന്‍ പങ്കജ്, ശ്യാം എന്നിവര്‍ക്കും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി അനന്യ, പ്രവര്‍ത്തകനായ അഭിഷേക് തുടങ്ങിയവര്‍ക്കും മുതുകാട് അങ്ങാടിയിലെ ഓട്ടോ ഡ്രൈവറായ ആരിഫിനുമാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഐടിഐ യിലെ സംഘര്‍ഷത്തിനു ശേഷം മുതുകാട് അങ്ങാടിയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ സംസാരിച്ചിരിക്കുന്നതിനിടയിലാണ് ഓട്ടോ ഡ്രൈവര്‍ ആരിഫിന് അകാരണമായി മര്‍ദ്ദനമേറ്റതെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. പരിക്കേറ്റവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338018/clashes-at-perambra-govt-iti-5-injured)