---
title: "ചെമ്പനോട പള്ളി തിരുനാളിന് കൊടിയേറി"
english_title: "Flag hoisted for Chembanoda Church festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338052/flag-hoisted-for-chembanoda-church-festival"
published_at: "2026-01-24T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69748496e7174_juy.jpg"
keywords: []
---

# ചെമ്പനോട പള്ളി തിരുനാളിന് കൊടിയേറി

> **Lead Summary:** **പെരുവണ്ണാമൂഴി:** മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചെമ്പനോട സെന്റ് ജോസഫ്‌സ് ഇടവക ദേവാലയ തിരുനാളിന് കൊടിയേറി. വികാരി ഫാദര്‍ ഡൊമിനിക് മുട്ടത്തു കുടിയില്‍ കൊടി ഉയര്‍ത്തി പെരുന്നാളിന് തുടക്കം കുറിച്ചു.

## Article Content

**പെരുവണ്ണാമൂഴി:** മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചെമ്പനോട സെന്റ് ജോസഫ്‌സ് ഇടവക ദേവാലയ തിരുനാളിന് കൊടിയേറി. വികാരി ഫാദര്‍ ഡൊമിനിക് മുട്ടത്തു കുടിയില്‍ കൊടി ഉയര്‍ത്തി പെരുന്നാളിന് തുടക്കം കുറിച്ചു.

ഇന്നലെ തിരുസ്വരൂപ പ്രതിഷ്ഠ, 4. 30 ന് നവ വൈദീകന്‍ ഫാദര്‍ നവീന്‍ പുറത്തൂട്ടിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, തിരുനാള്‍ സന്ദേശം: നവ വൈദീകന്‍ ഫാദര്‍ അലന്‍ പോത്തനാം മൂഴിയില്‍, 6.30 ന് പ്രദക്ഷിണം, വാദ്യമേളങ്ങള്‍, ആകാശ വിസ്മയം എന്നിവയും നടന്നു.

സമാപന ദിനമായ ഞായറാഴ്ച കാലത്ത് 6.30 ന് വിശുദ്ധ കുര്‍ബാന, 10 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് നവ വൈദീകന്‍ ഫാദര്‍ ജോസഫ് മലമ്പേല്‍ കാര്‍മികനാകും. തുടര്‍ന്ന് പ്രദക്ഷിണം, സമാപനാശീര്‍വാദം, സ്‌നേഹ വിരുന്ന്. വൈകീട്ട് 7 ന് ഇടവകയിലെ ഭക്തസംഘടനകള്‍ ഒരുക്കുന്ന കലാ സന്ധ്യ. തിങ്കളാഴ്ച സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍, ഗാനമേള എന്നിവയും നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338052/flag-hoisted-for-chembanoda-church-festival)