---
title: "കൃഷിയെയും കര്‍ഷകരെയും സംരക്ഷിക്കണം; പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി"
english_title: "Agriculture and farmers should be protected; Petition submitted to Panchayat President"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338054/agriculture-and-farmers-should-be-protected-petition-submitted-to-panchayat-president"
published_at: "2026-01-24T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697487c529149_hgj.jpg"
keywords: []
---

# കൃഷിയെയും കര്‍ഷകരെയും സംരക്ഷിക്കണം; പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി

> **Lead Summary:** **ചെറുവണ്ണൂര്‍ :** വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും കൃഷിയെയും കര്‍ഷകരെയും സംരക്ഷിക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് ബിജെപി ജില്ല സെക്രട്ടറി കെ.കെ രജീഷ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നളിനി നല്ലൂരിന് നിവേദനം നല്‍കി.

## Article Content

**ചെറുവണ്ണൂര്‍ :** വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും കൃഷിയെയും കര്‍ഷകരെയും സംരക്ഷിക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് ബിജെപി ജില്ല സെക്രട്ടറി കെ.കെ രജീഷ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നളിനി നല്ലൂരിന് നിവേദനം നല്‍കി.

ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കാര്‍ഷിക വിളകളാണ് വന്യജീവികള്‍ നശിപ്പിക്കുന്നതെന്നും കാട്ടുപന്നികള്‍, മുള്ളന്‍ പന്നികള്‍ തുടങ്ങിയവ നേന്ദ്രവാഴകള്‍, നെല്‍കൃഷികള്‍, തെങ്ങിന്‍ തൈകള്‍, വീട്ടു പറമ്പിലെ ഇടവിള കൃഷികള്‍ എന്നിവ വ്യാപകമായി നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് നടപടി ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ കൃഷികള്‍ ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണ്. നശിപ്പിക്കപ്പെട്ട കൃഷികള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കെ.കെ രജീഷ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338054/agriculture-and-farmers-should-be-protected-petition-submitted-to-panchayat-president)