---
title: "കല്പത്തൂരില്‍ കാര്‍ തനിയെ നീങ്ങി താഴ്ചയിലേക്ക് മറിഞ്ഞു"
english_title: "Car moves on its own and falls into a depression in Kalpataru"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338082/car-moves-on-its-own-and-falls-into-a-depression-in-kalpataru"
published_at: "2026-01-24T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6974a2c67b916_trr.JPG"
keywords: []
---

# കല്പത്തൂരില്‍ കാര്‍ തനിയെ നീങ്ങി താഴ്ചയിലേക്ക് മറിഞ്ഞു

> **Lead Summary:** **പേരാമ്പ്ര: **കല്പത്തൂരില്‍ കാര്‍ തനിയെ നീങ്ങി താഴ്ചയിലേക്ക് മറിഞ്ഞു. കല്‍പ്പത്തൂര്‍ ജുമാ മസ്ജിദിന് സമീപമുള്ള ആര്‍കെ മെഡിക്കല്‍ സെന്ററിന് മുന്നില്‍ നിര്‍ത്തിയിട്ട മാരുതി വാഗണാര്‍ കാര്‍ ആണ് റോഡിലിറങ്ങി 100 മീറ്ററോളം താനെ നീങ്ങി തൊട്ടടുത്തുള്ള പറമ്പിലേക്ക് തലകീഴായി മറിഞ്ഞത്.

## Article Content

**പേരാമ്പ്ര: **കല്പത്തൂരില്‍ കാര്‍ തനിയെ നീങ്ങി താഴ്ചയിലേക്ക് മറിഞ്ഞു. കല്‍പ്പത്തൂര്‍ ജുമാ മസ്ജിദിന് സമീപമുള്ള ആര്‍കെ മെഡിക്കല്‍ സെന്ററിന് മുന്നില്‍ നിര്‍ത്തിയിട്ട മാരുതി വാഗണാര്‍ കാര്‍ ആണ് റോഡിലിറങ്ങി 100 മീറ്ററോളം താനെ നീങ്ങി തൊട്ടടുത്തുള്ള പറമ്പിലേക്ക് തലകീഴായി മറിഞ്ഞത്.

ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം. കാറിന്റെ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നു പോയതാണ് കാര്‍ നീങ്ങാന്‍ കാരണമെന്നു പറയുന്നു. ഈ സമയത്ത് പയ്യോളി പേരാമ്പ്ര റോഡിലൂടെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളൊന്നും കടന്നു വരാത്തതിനാല്‍ വലിയ അപകടം ഒഴിവായി. രാമല്ലൂര്‍ മൊടോങ്ങല്‍ മജീദിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. പേരാമ്പ്രയില്‍ നിന്നും കൊണ്ടുവന്ന ക്രെയിന്‍ ഉപയോഗിച്ച് കാര്‍ ഉയര്‍ത്തി. കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338082/car-moves-on-its-own-and-falls-into-a-depression-in-kalpataru)