---
title: "മേപ്പയ്യൂര്‍ എളമ്പിലാട് മഹല്ല് സംഗമവും ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനവും"
english_title: "Meppayyur Elambilad Mahal Sangam and Shopping Complex Inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338125/meppayyur-elambilad-mahal-sangam-and-shopping-complex-inauguration"
published_at: "2026-01-24T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6974f5bbd93d5_awqq.jpg"
keywords: []
---

# മേപ്പയ്യൂര്‍ എളമ്പിലാട് മഹല്ല് സംഗമവും ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനവും

> **Lead Summary:** മേപ്പയൂര്‍: മേപ്പയ്യൂര്‍ എളമ്പിലാട് മഹല്ല് സംഗമവും ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനവും സംഘടിപ്പിച്ചു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അതോടൊപ്പം പെണ്‍കുട്ടികളുടെ മത വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ട് ദാറുല്‍ ഹുദയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിമായ കോഴ്‌സിന്റെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വ്വഹിച്ചു.

## Article Content

മേപ്പയൂര്‍: മേപ്പയ്യൂര്‍ എളമ്പിലാട് മഹല്ല് സംഗമവും ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനവും സംഘടിപ്പിച്ചു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അതോടൊപ്പം പെണ്‍കുട്ടികളുടെ മത വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ട് ദാറുല്‍ ഹുദയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിമായ കോഴ്‌സിന്റെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വ്വഹിച്ചു.

പുതിയ തലമുറക്ക് ആത്മീയവും, ഭൗതികവുമായ വിദ്യാഭ്യാസം നല്‍കാന്‍ സമൂഹം തയ്യാറാവണമെന്നും, എങ്കില്‍ മാത്രമെ ഇന്നലെ കലുഷിതമായ കാലഘട്ടത്തില്‍ പുതിയ തലമുറയെ നമുക്ക് ഗുണകരമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്നും തങ്ങള്‍ ഉദ്‌ബോധപ്പിച്ചു. മഹല്ല് ജനറല്‍ സെക്രട്ടറി കൊടുമ്മയില്‍ അസ്സയിനാര്‍ ഹാജി അധ്യക്ഷത വഹിച്ചു.

എം.എം അഷറഫ്, എ.വി അബ്ദുള്ള, കെ നിസാര്‍ റഹ്‌മാനി, വി.പി ജാഫര്‍, എം.കെ അബ്ദുറഹിമാന്‍, ആലക്കാട്ട് അഹമ്മദ് മുസ്‌ല്യാര്‍, ടി.എന്‍ അഷറഫ്, കെ.കെ സീതി, വള്ളില്‍ അബ്ദുല്‍ വഹാബ്, വി.പി കുഞ്ഞബ്ദുള്ള ഹാജി, യു നിസാര്‍ ദാരിമി, കെ.വി അബ്ദുറഹിമാന്‍, സി.കെ അബ്ദുറഹിമാന്‍, ടി.കെ അബ്ദുറഹിമാന്‍ തുട്ങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338125/meppayyur-elambilad-mahal-sangam-and-shopping-complex-inauguration)