---
title: "ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ പേരാമ്പ്ര സ്വദേശിക്ക് "
english_title: "Perambra native wins gold medal at National Championship"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338189/perambra-native-wins-gold-medal-at-national-championship"
published_at: "2026-01-25T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6975de6161ea3_ghtyu.JPG"
keywords: []
---

# ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ പേരാമ്പ്ര സ്വദേശിക്ക് 

> **Lead Summary:** **പേരാമ്പ്ര: **ജമ്മു കാശ്മീരില്‍ നടന്ന ഏഴാമത് ദേശീയ ക്വാന്‍ കീ ഡോ ചാമ്പ്യന്‍ഷിപ്പില്‍ പേരാമ്പ്ര സ്വദേശിക്ക് ഗോള്‍ഡ് മെഡല്‍. ബിഎംഎ മാര്‍ഷല്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥിയും കല്ലടി ഷംസു - ഷംന ദമ്പതികളുടെ മകനുമായ എബിന്‍ ഷംസാണ് സിക്സ്റ്റി പ്ലസ് വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയത്.

## Article Content

**പേരാമ്പ്ര: **ജമ്മു കാശ്മീരില്‍ നടന്ന ഏഴാമത് ദേശീയ ക്വാന്‍ കീ ഡോ ചാമ്പ്യന്‍ഷിപ്പില്‍ പേരാമ്പ്ര സ്വദേശിക്ക് ഗോള്‍ഡ് മെഡല്‍. ബിഎംഎ മാര്‍ഷല്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥിയും കല്ലടി ഷംസു - ഷംന ദമ്പതികളുടെ മകനുമായ എബിന്‍ ഷംസാണ് സിക്സ്റ്റി പ്ലസ് വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയത്.

കഴിഞ്ഞ വര്‍ഷം മധ്യപ്രദേശില്‍ നടന്ന നാഷണല്‍ ക്വാന്‍ കീ ഡോ ചാമ്പ്യന്‍ഷിപ്പിലും എബിന്‍ മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ എബിന്‍. ബിഎംഎ കോച്ച് റസാഖ് അഹമ്മദിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338189/perambra-native-wins-gold-medal-at-national-championship)