---
title: "കോണ്‍ഗ്രസിലെ നയം തിരുത്തിയാല്‍ ശശി തരൂരിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുമെന്ന് ടി.പി. രാമകൃഷ്ണന്‍"
english_title: "T.P. Ramakrishnan says he will welcome Shashi Tharoor to CPM if Congress changes its policy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338262/tp-ramakrishnan-says-he-will-welcome-shashi-tharoor-to-cpm-if-congress-changes-its-policy"
published_at: "2026-01-26T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69770a477b44c_trr.JPG"
keywords: []
---

# കോണ്‍ഗ്രസിലെ നയം തിരുത്തിയാല്‍ ശശി തരൂരിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുമെന്ന് ടി.പി. രാമകൃഷ്ണന്‍

> **Lead Summary:** **പേരാമ്പ്ര:** കോണ്‍ഗ്രസിലെ നയം തിരുത്തിയാല്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് ശശി തരൂരിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എല്‍ഡിഎഫിന്റെ വാതില്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നരെ എല്‍ഡിഎഫിലേക്ക് അടുക്കാന്‍ അനുവദിക്കില്ലെന്നും എല്‍ഡിഎഫിന്റെ നയം സ്വീകരിക്കുന്നവര്‍ക്ക് എപ്പോഴും കടന്നു വരാമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**പേരാമ്പ്ര:** കോണ്‍ഗ്രസിലെ നയം തിരുത്തിയാല്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് ശശി തരൂരിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എല്‍ഡിഎഫിന്റെ വാതില്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നരെ എല്‍ഡിഎഫിലേക്ക് അടുക്കാന്‍ അനുവദിക്കില്ലെന്നും എല്‍ഡിഎഫിന്റെ നയം സ്വീകരിക്കുന്നവര്‍ക്ക് എപ്പോഴും കടന്നു വരാമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ നയമാണ് ഇന്ത്യാ സഖ്യം പോലും എവിടെയും എത്താതെ നില്‍ക്കുന്നതെന്നും ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നയമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. അത് തിരുത്താതെ മുന്നോട്ടു പോകാന്‍ കഴിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്നും ഭരണ വിരുദ്ധ വികാരം അല്ല അകാരണം ശബരിമല സ്വര്‍ണ കവര്‍ച്ചയും കാരണമായിട്ടില്ലെന്നും, എല്‍ഡിഎഫ് നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ആരും തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ല. ഇത്രയേറെ വികസനം നടത്തിയിട്ടും പരാജയത്തിന്റെ കാരണം എന്താണ് എന്ന് അറിയാനാണ് ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്ര മണ്ഡലത്തില്‍ താനും ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. മോശമായ പരാമര്‍ശങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. പരിപാടി തുടങ്ങിയിട്ടേ ഉള്ളൂ. പൂര്‍ണമാകുമ്പോഴേക്കും ശരിയായ ചിത്രം ലഭിക്കും. അതിനനുസരിച്ച് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കും. ജനങ്ങള്‍ പ്രയാസങ്ങള്‍ ചൂണ്ടികാണിച്ചാല്‍ തിരുത്തും. ആരു തന്നെ എതിര്‍ത്താലും വികസനവും ജനക്ഷേമ പ്രവര്‍ത്തനങ്ങളും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണപാളി മോഷണം പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. അന്വേഷണം പൂര്‍ണമാകുമ്പോള്‍ കേസില്‍ വ്യക്തത വരും സര്‍ക്കാര്‍ ഒന്നിലും ഇടപെടില്ല. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകും. എസ്‌ഐആര്‍ വിഷയം വലിയ പ്രശ്‌നമാണ് നൊച്ചാട് പഞ്ചായത്തില്‍ ഒരു ബൂത്തില്‍ 400 പേര്‍ക്ക് വോട്ട് ഇല്ലാത്ത അവസ്ഥയാണ്. ഇതര സംസ്ഥാനക്കാര്‍ പോലും ലിസ്റ്റില്‍ കയറി കൂടിയിട്ടുണ്ട്. ഇത് എന്താണ് എന്ന് പരിശോധിക്കണം ഇനി അങ്ങോട്ടുള്ള വോട്ട് ചേര്‍ക്കല്‍ ദുഷ്‌കരമാണ് എസ്ഐആറില്‍ പെട്ടില്ലെങ്കില്‍ നാടുകടത്തും എന്നുള്ളത് തെറ്റായ പ്രചാരണമാണ്. എസ്ഐആര്‍ തെറ്റായ നയം തുടര്‍ന്നാല്‍ ബഹുജന പ്രക്ഷോഭം നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ നടത്തുന്ന വികസന മുന്നേറ്റ യാത്രയുടെ സ്വീകരണത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സീറ്റ് വിജയ ചര്‍ച്ചകള്‍ ഒന്നും തുടങ്ങിയിട്ടില്ല ഘടക കക്ഷികള്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എസ്.കെ. സജീഷ്, പി.കെ.എം ബാലകൃഷ്ണന്‍, എം. കുഞ്ഞമ്മദ് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338262/tp-ramakrishnan-says-he-will-welcome-shashi-tharoor-to-cpm-if-congress-changes-its-policy)