---
title: "അഗ്‌നിസുരക്ഷയും പ്രഥമ ശുശ്രൂഷയും"
english_title: "Fire safety and first aid"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338401/fire-safety-and-first-aid"
published_at: "2026-01-26T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69778959eea35_cheruvannur.JPG"
keywords: []
---

# അഗ്‌നിസുരക്ഷയും പ്രഥമ ശുശ്രൂഷയും

> **Lead Summary:** **പേരാമ്പ്ര: ** മേപ്പയൂര്‍ സലഫി കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് തുറയൂര്‍ അല്‍മനാര്‍ സെന്ററില്‍ സമാപിച്ചു. എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്കായി അഗ്‌നിസുരക്ഷാ ബോധവല്‍ക്കരണക്ലാസും, പ്രഥമശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: ** മേപ്പയൂര്‍ സലഫി കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് തുറയൂര്‍ അല്‍മനാര്‍ സെന്ററില്‍ സമാപിച്ചു. എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്കായി അഗ്‌നിസുരക്ഷാ ബോധവല്‍ക്കരണക്ലാസും, പ്രഥമശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു. എല്‍പിജി ലീക്ക് അപകട സാധ്യതകളെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളും വിശദീകരിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനും ജീവന്‍ രക്ഷാപ്രവര്‍ത്തനമായ സിപിആര്‍ നല്‍കുന്നതിലും പ്രയോഗിക പരിശീലനം കൊടുത്തു.

വിവിധ തരം റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളും വളണ്ടിയര്‍മാരെ പരിശീലിപ്പിച്ചു. സയ്യിദ് സിറാജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍എസ്എസ് വളണ്ടിയര്‍ എന്‍. എം അല്‍ത്താഫ് നന്ദിയും പറഞ്ഞു. എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ വി.റാഷിന ക്യാമ്പിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338401/fire-safety-and-first-aid)