---
title: "ഉണ്ണികൃഷ്ണന്‍ ആവള ക്ക് ജന്മനാടിന്റെ അനുമോദനം"
english_title: "Congratulations to Unnikrishnan Avala from her hometown"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338407/congratulations-to-unnikrishnan-avala-from-her-hometown"
published_at: "2026-01-26T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697795dfb953e_moli.JPG"
keywords: []
---

# ഉണ്ണികൃഷ്ണന്‍ ആവള ക്ക് ജന്മനാടിന്റെ അനുമോദനം

> **Lead Summary:** **പേരാമ്പ്ര:** ഉണ്ണികൃഷ്ണന്‍ ആവള ക്ക് ജന്മനാടിന്റെ അനുമോദനം.ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള യില്‍ മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് അടക്കം മൂന്ന് അവാര്‍ഡുകള്‍ നേടിയ തന്തപ്പേര് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവളയ്ക്കാണ് ജന്മനാടിന്റെ അനുമോദനം.

## Article Content

**പേരാമ്പ്ര:** ഉണ്ണികൃഷ്ണന്‍ ആവള ക്ക് ജന്മനാടിന്റെ അനുമോദനം.ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള യില്‍ മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് അടക്കം മൂന്ന് അവാര്‍ഡുകള്‍ നേടിയ തന്തപ്പേര് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവളയ്ക്കാണ് ജന്മനാടിന്റെ അനുമോദനം.

ഫെബ്രുവരി 8 ഞായറാഴ്ച ആവളയില്‍ വെച്ച് നല്‍കും. പരിപാടി യില്‍ സിനിമ സംവിധായകരയാ കമലും, സിബി മലയിലും മുഖ്യഥിതികളായി പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനുവേണ്ടി ആവള ബ്രദേഴ്‌സ് കലാസമിതിയുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

കലാസമിതി ഓഫീസില്‍ സജ്ജീകരിച്ച സ്വാഗതസംഘം ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വി. കെ നാരായണന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ വാര്‍ഡ് അംഗം പ്രമോദ് ദാസ്, വിജയന്‍ ആവള, മമ്മു ഒലുപ്പില്‍, ജിജോയ് ആവള, പി. അസീസ്, കെ. കുമാരന്‍ , ഷാഫി എടത്തില്‍, എന്‍.എം റസാഖ്, ഇ.പി സുരേഷ്, ഉബൈദ്, വി. സി ശ്രീജിത്ത്, ബി. ബി ബിനീഷ്, ഇ. എം ലിമേഷ്, സുജീഷ് നല്ലൂര്‍, എന്‍.രഞ്ജിഷ്. നിഷ മേയന, ഷൈമ സന്തോഷ്, വി. സി ശ്രീജില തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാഗത സംഘം കണ്‍വീനര്‍ എം. പി രവി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷാനവാസ് കൈവേലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338407/congratulations-to-unnikrishnan-avala-from-her-hometown)