---
title: "ആവള തറമ്മല്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠക്ക് ഭക്തി നിര്‍ഭരമായ തുടക്കം"
english_title: "Devotional start to the re-consecration of the Avala Tharammal Sree Ayyappa Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338408/devotional-start-to-the-re-consecration-of-the-avala-tharammal-sree-ayyappa-temple"
published_at: "2026-01-26T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697799371e598_moli.JPG"
keywords: []
---

# ആവള തറമ്മല്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠക്ക് ഭക്തി നിര്‍ഭരമായ തുടക്കം

> **Lead Summary:** **പേരാമ്പ്ര:** ആവള തറമ്മല്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ആറ് ദിവസം നീണ്ടു നില്‍ക്കുന്ന പഞ്ചലോഹ വിഗ്രഹ പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കമായി.

## Article Content

**പേരാമ്പ്ര:** ആവള തറമ്മല്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ആറ് ദിവസം നീണ്ടു നില്‍ക്കുന്ന പഞ്ചലോഹ വിഗ്രഹ പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കമായി.

ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കുന്നം കുളങ്ങര ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെയും മറ്റ് തന്ത്രി മുഖ്യന്മാരുടെയും കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ആവള കോരന്‍കുളങ്ങര പരദേവതാ ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും താലപ്പൊലിയേന്തിയ അമ്മമാരുടെയും അകമ്പടിയോടെ നടന്ന ഭക്തി നിര്‍ഭരമായ വിഗ്രഹ ഘോഷയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍, ബിംബ ശുദ്ധി, കലശ പൂജ, കലശാഭിഷേകം, സ്ഥല ശുദ്ധി, പ്രായശ്ചിത്ത ഹോമം, വാസ്തു പുണ്യാഹം, സുദര്‍ശന ഹോമം തുടങ്ങിയവ നടന്നു.

29 ന് രാവിലെ 10 മണിക്കാണ് പ്രാണ പ്രതിഷ്ഠ. 27, 28 തിയ്യതികളില്‍ ക്ഷേത്രം മാതൃ സമിതിയും പ്രാദേശിക കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും 29 -ാം തിയതി രാത്രി 8 മണിക്ക് ഗാനമേളയും നടക്കും. എല്ലാ ദിവസവും അന്നദാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338408/devotional-start-to-the-re-consecration-of-the-avala-tharammal-sree-ayyappa-temple)