---
title: "വിചിന്തന കല സാംസ്‌ക്കരിക വേദിയുടെ വാര്‍ഷികാഘോഷം സഘടിപ്പിച്ചു"
english_title: "The anniversary celebration of the Vichinthana Kala Cultural Center was organized."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338410/the-anniversary-celebration-of-the-vichinthana-kala-cultural-center-was-organized"
published_at: "2026-01-26T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69779ff238795_moli_thomas.JPG"
keywords: []
---

# വിചിന്തന കല സാംസ്‌ക്കരിക വേദിയുടെ വാര്‍ഷികാഘോഷം സഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിചിന്തന കല സാംസ്‌ക്കരിക വേദിയുടെ.48-ാം വാര്‍ഷികാഘോഷം എം.ടി നഗറായ എരവട്ടൂരില്‍ സഘടിപ്പിച്ചു. വാര്‍ഷികാഘോഷം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതികാ വിനോദ് ഉദ്ഘാടനം ചെയ്തു. ഇ.പി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിചിന്തന കല സാംസ്‌ക്കരിക വേദിയുടെ.48-ാം വാര്‍ഷികാഘോഷം എം.ടി നഗറായ എരവട്ടൂരില്‍ സഘടിപ്പിച്ചു. വാര്‍ഷികാഘോഷം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതികാ വിനോദ് ഉദ്ഘാടനം ചെയ്തു. ഇ.പി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.

മോഹനന്‍ ചേനോളി മുഖ്യ പ്രഭാഷണം നടത്തി. വിശ്വന്‍ മഠത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തകന്‍ ദിനേശന്‍ പേരാമ്പ്രക്ക് ലതികാ വിനോദ് സ്‌നേഹോപഹാരം സമര്‍പ്പിച്ചു.

മദ്രാസ് ഐഐടി യില്‍ നിന്ന് ഓര്‍ഗാനിക്ക് കെമിസ്ട്രിയില്‍ ഡോക്‌റേറ്റ് നേടിയ സിന്ദൂരി ആര്‍.നായര്‍ക്ക് ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ സ്‌നേഹാദരവും, യുവചിത്രകാരന്‍ അഭിനവ്, പാലിയേറ്റീവ് ടീം അംഗം വിജില എന്നിവര്‍ക്ക് ക്യാഷ് പ്രൈസും നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വത്സന്‍ നായര്‍, പത്മകല എന്നിവര്‍ക്കും, പഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.ദിനേശന്‍ പേരാമ്പ്ര, പ്രസന്ന, മുരളി, വി.കെ.കെ തുടങ്ങിയവര്‍ സംസാരിച്ചു.

വി. ബിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.പി. രാജന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചെറുവണ്ണൂര്‍ സമ്പര്‍മതിയുടെ കോയിക്കോടന്‍ ഹല്‍വ ,കൗമുദി കളരിക്കണ്ടി അവതിരിപ്പിച്ച രേവമ്മ പറയുന്നത് എന്നീ നാടകങ്ങളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338410/the-anniversary-celebration-of-the-vichinthana-kala-cultural-center-was-organized)