---
title: "തുറയൂര്‍ നസീര്‍ പൊടിയാടി അന്തരിച്ചു."
english_title: "Thurayur Nazir Podiyadi passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338417/thurayur-nazir-podiyadi-passed-away"
published_at: "2026-01-27T07:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69781f2868b7d_subith.JPG"
keywords: []
---

# തുറയൂര്‍ നസീര്‍ പൊടിയാടി അന്തരിച്ചു.

> **Lead Summary:** **മേപ്പയ്യൂര്‍: **തുറയൂര്‍ ചെരിച്ചില്‍ മഹല്ല് ജനറല്‍ സെക്രട്ടറിയും, ചിറക്കര മഹല്ല് പ്രസിഡന്റും, പ്രമുഖ മുസ്ലിം ലീഗ് നേതാവും, ജീവ കാരുണ്യ പ്രവര്‍ത്തകനുമായ നസീര്‍ പൊടിയാടി അന്തരിച്ചു.

## Article Content

**മേപ്പയ്യൂര്‍: **തുറയൂര്‍ ചെരിച്ചില്‍ മഹല്ല് ജനറല്‍ സെക്രട്ടറിയും, ചിറക്കര മഹല്ല് പ്രസിഡന്റും, പ്രമുഖ മുസ്ലിം ലീഗ് നേതാവും, ജീവ കാരുണ്യ പ്രവര്‍ത്തകനുമായ നസീര്‍ പൊടിയാടി അന്തരിച്ചു.

തുറയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ,തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഖബറടക്കം ഇന്ന് കാലത്ത് 10 മണിക്ക് ചെരിച്ചില്‍ പള്ളി ഖബര്‍സ്ഥാനില്‍.

ഭാര്യ സുബൈദ. മക്കള്‍ നസല്‍, നിഹാല. മരുമക്കള്‍ മുഹമ്മദ് റാസി, ഉല്‍ഫത്ത് . സഹോദരങ്ങള്‍ പി. ഷരീഫ് (പ്രിന്‍സിപ്പല്‍, എംജെ വി എഛ്എസ്എസ്), ജമീല, റസിയ, സഫിയ ഫൗസിയ, നജ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338417/thurayur-nazir-podiyadi-passed-away)