---
title: "ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു."
english_title: "A two-day cohabitation camp was organized."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338447/a-two-day-cohabitation-camp-was-organized"
published_at: "2026-01-27T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697847b2379e5_moli_thomas.JPG"
keywords: []
---

# ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

> **Lead Summary:** മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂളില്‍ ദ്വിദിന സഹവാസ ക്യാമ്പ് 'കൂടെ 2K26' സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍ണ്ട് ടി. നിബിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂളില്‍ ദ്വിദിന സഹവാസ ക്യാമ്പ് 'കൂടെ 2K26' സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍ണ്ട് ടി. നിബിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് അംഗം കെ.എം വിനോദന്‍ അധ്യക്ഷത വഹിച്ചു. വിവിധ കലാസാസകാരിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസ്സുകളാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയത് .ഷാജി നേതൃത്വം നല്‍കുന്ന പാട്ടും ഗണിതവും, ബാബു ഇരിങ്ങത്ത് നേതൃത്വം നല്‍കുന്ന പേപ്പര്‍ ക്രാഫ്റ്റ് വര്‍ഷോപ്പ്, സിനിമ-സീരിയല്‍ ആര്‍ട്ടിസ്റ്റ് ശ്രീജിത്ത് കാഞ്ഞിലശ്ശേരി നയിക്കുന്ന നാടക കളരി, പി.കെ ഷനോജ് നേതൃത്വം നല്‍കുന്ന യോഗ ക്ലാസ് , നാടന്‍പാട്ട്, ക്യാമ്പ് ഫയര്‍ , കുട്ടികളുടെ പരിപാടികള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായ് നടന്നു.

ഷാജി, ടി.പി മജീദ്, മാനേജര്‍, പിടിഎ പ്രസിഡന്‍ഡ് ഷാജി, ഹസ്‌ന ഷംസുദ്ധീന്‍, രാഖി രതീഷ,് പി.എം പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക ബിന്ദുസ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.പി നജ്മ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338447/a-two-day-cohabitation-camp-was-organized)