---
title: "ആവള യുപി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി "
english_title: "Aavala bids farewell to retiring teachers of UP school perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33851/aavala-bids-farewell-to-retiring-teachers-of-up-school-perambra"
published_at: "2022-03-25T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d84fc43016_0000 WATERMARK.jpg"
keywords: []
---

# ആവള യുപി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി 

> **Lead Summary:** **പേരാമ്പ്ര:** ആവള യുപി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന പ്രധാനധ്യാപിക പി. സുനീത, സഹ: അദ്ധ്യാപകന്‍ ഒ. മോഹനന്‍ എന്നിവര്‍ക്ക് പിടിഎ യുടെ നേതൃത്വത്തില്‍ സമുചിതമായ യാത്രയയപ്പ് നല്‍കി. സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങ് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എം.എം. രഘുനാഥ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** ആവള യുപി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന പ്രധാനധ്യാപിക പി. സുനീത, സഹ: അദ്ധ്യാപകന്‍ ഒ. മോഹനന്‍ എന്നിവര്‍ക്ക് പിടിഎ യുടെ നേതൃത്വത്തില്‍ സമുചിതമായ യാത്രയയപ്പ് നല്‍കി. സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങ് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എം.എം. രഘുനാഥ് അധ്യക്ഷത വഹിച്ചു.

ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത ഉപഹാര സമര്‍പ്പണവും സുരേഷ് ബാബു കൂത്തുപറമ്പ് മുഖ്യ പ്രഭാഷണവും നടത്തി. ചടങ്ങില്‍ എല്‍എസ്എസ്, യുഎസ്എസ്, അറബിക്, സംസ്‌കൃതം, ഉര്‍ദു സ്‌കോളര്‍ഷിപ്പ് വിജയികള്‍ക്ക് സ്‌കൂള്‍ മാനേജര്‍ എ. ജാനുഅമ്മ സമ്മാനം നല്‍കി ആദരിച്ചു.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശ്രീഷഗണേഷ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചയാത്ത് അംഗം കെ. അജിത, വാര്‍ഡ് അംഗങ്ങളായ കുമാരി ആദില നിബ്രാസ്, കെ.എം. ബിജിഷ, വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരായ വി.എം. നാരായണന്‍, ബി.ബി. ബിനീഷ്, എന്‍.പി. വിജയന്‍, കാസിം, അപ്പുക്കുട്ടി, ടി.കെ. രജീഷ്, കുഞ്ഞമ്മത് മലയില്‍, വി.എം. നാരായണന്‍, പിടിഎ വൈസ് പ്രസിഡന്റ് ഷാനവാസ് കൈവേലി, എംപിടിഎ ചെയര്‍പേഴ്‌സന്‍ ഷൈമ സന്തോഷ്, സ്‌കൂള്‍ അദ്ധ്യാപകരായ പി.എം. ശോഭന, ജി.എസ്. സ്മിത, വിദ്യാര്‍ത്ഥി പ്രധിനിധി ഷസ ഹമീദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ പ്രധാനധ്യാപകന്‍ ഇന്‍ചാര്‍ജ് മനോജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി അമ്മദ് നൊച്ചാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33851/aavala-bids-farewell-to-retiring-teachers-of-up-school-perambra)