---
title: "മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സൗഹൃദ സംഗമം നടത്തി"
english_title: "Maypayyoor Govt. Vocational Higher Secondary School held a friendly get-together"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33863/maypayyoor-govt-vocational-higher-secondary-school-held-a-friendly-get-together"
published_at: "2022-03-25T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d8e997945d_0000 WATERMARK.jpg"
keywords: []
---

# മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സൗഹൃദ സംഗമം നടത്തി

> **Lead Summary:** ** മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗം സൗഹൃദ സംഗമം നടത്തി. സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങ് സ്‌കൂളിലെ വിദ്യാര്‍ഥി പി.ടി. ഡാനിഷ് മാജിക്ക് അവതരണത്തിലൂടെ ഉദ്ഘാടനം ചെയ്തത് വേറിട്ട അനുഭവമായി. സൗഹൃദ ക്ലബ്ബ് കോ ഓഡിനേറ്റര്‍ എം. സിനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ. സുഭാഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.

## Article Content

** മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗം സൗഹൃദ സംഗമം നടത്തി. സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങ് സ്‌കൂളിലെ വിദ്യാര്‍ഥി പി.ടി. ഡാനിഷ് മാജിക്ക് അവതരണത്തിലൂടെ ഉദ്ഘാടനം ചെയ്തത് വേറിട്ട അനുഭവമായി. സൗഹൃദ ക്ലബ്ബ് കോ ഓഡിനേറ്റര്‍ എം. സിനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ. സുഭാഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.

പ്രായോഗിക ജീവിതം പഠനത്തില്‍ എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. പ്രാക്ടിക്കല്‍ ലൈഫ് സ്‌കില്‍ ട്രെയിനര്‍ സുഫൈദ് മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും, വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു. ശ്രീജിത്ത് വിയ്യൂര്‍, ബിനീഷ്, ബിന്ദു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33863/maypayyoor-govt-vocational-higher-secondary-school-held-a-friendly-get-together)