---
title: "പുറ്റാട് ചെറുകുന്ന് ക്ഷേത്രം തിറ മഹോത്സവത്തിന് കൊടിയേറി "
english_title: "Puttadu Cherukunnu Temple hoists the flag for the Thira Mahotsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338708/puttadu-cherukunnu-temple-hoists-the-flag-for-the-thira-mahotsavam"
published_at: "2026-01-28T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979bf93a83de_thira.jpg"
keywords: []
---

# പുറ്റാട് ചെറുകുന്ന് ക്ഷേത്രം തിറ മഹോത്സവത്തിന് കൊടിയേറി 

> **Lead Summary:** **പേരാമ്പ്ര: **പുറ്റാട് ചെറുകുന്ന് തലച്ചില്ലോന്‍ പരദേവതാ ക്ഷേത്രം തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി പാറക്കില്ലത്ത് വാമനന്‍ നമ്പൂതിരി, അവകാശി ചന്ദ്രന്‍ ചോലക്കല്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

## Article Content

**പേരാമ്പ്ര: **പുറ്റാട് ചെറുകുന്ന് തലച്ചില്ലോന്‍ പരദേവതാ ക്ഷേത്രം തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി പാറക്കില്ലത്ത് വാമനന്‍ നമ്പൂതിരി, അവകാശി ചന്ദ്രന്‍ ചോലക്കല്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

ഉത്സവം ഫിബ്രുവരി 3 ന് തുടങ്ങി 4 ന് സന്ധ്യക്ക് സമാപിക്കും. 3 ന് പുലര്‍ച്ചെ കാവുണര്‍ത്തലും നായാട്ട് വിളിയും, രാവിലെ വെള്ളാട്ട്, ഉച്ചക്ക് അന്നദാനം, വൈകുന്നേരം ഇളനീര്‍ക്കുല വരവ്, വാളെഴുന്നള്ളത്ത്, രാത്രി അന്നദാനം, വെള്ളാട്ട്, വിളക്കുമാടം വരവ്, വെള്ളകെട്ടും തേങ്ങയേറും, കോല്‍ക്കളി, തായമ്പക, വട്ടം പിടിത്തിറ, പന്തം പിടിതിറ, പീലിത്തിറ, ചാന്ത് തിറ എന്നിവ നടക്കും. 4 ന് വൈകുന്നേരം വെള്ളാട്ട്, ഉപ്പും താണ്ടി വരവ്, താലപ്പെലി എന്നിവയും നടക്കും.

വട്ടക്കണ്ടി കുമാരന്‍, ഒ.ടി കുമാരന്‍, വി.കെ നാരയണന്‍, ഒ.ടി ശങ്കരന്‍, രാജന്‍ കക്കുടുമ്പില്‍, വി.കെ കുഞ്ഞിക്കണ്ണന്‍, ശങ്കരന്‍ കടുക്കാടുമ്മല്‍, ജനാര്‍ദ്ദനന്‍, കെ.കെ ബാലന്‍, കുഞ്ഞിക്കണാരന്‍, എം.കെ ദിനേശന്‍, ദാസന്‍ തട്ടാച്ചേരി, മോഹനന്‍, ടി.കെ ശങ്കരന്‍, വി.കെ ഷിജു, ബിജു, സത്യന്‍, പ്രജീഷ് തുടങ്ങിയവര്‍ കൊടിയേറ്റത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338708/puttadu-cherukunnu-temple-hoists-the-flag-for-the-thira-mahotsavam)