---
title: "കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് ഡികെടിഎഫ്"
english_title: "DKTF organizes convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338711/dktf-organizes-convention"
published_at: "2026-01-28T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979c327a9724_cheruvannur.JPG"
keywords: []
---

# കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് ഡികെടിഎഫ്

> **Lead Summary:** **കൂട്ടാലിട: ** ഡികെടിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കൂട്ടാലിട ഉമ്മന്‍ ചാണ്ടി ഭവനില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട് മനോജ് കുമാര്‍ പാലങ്ങാട് ഉദ്ഘാടനം ചെയ്തു.

## Article Content

**കൂട്ടാലിട: ** ഡികെടിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കൂട്ടാലിട ഉമ്മന്‍ ചാണ്ടി ഭവനില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട് മനോജ് കുമാര്‍ പാലങ്ങാട് ഉദ്ഘാടനം ചെയ്തു.

ഫിബ്രവരി 3 ന് ഡിസിസിയില്‍ ചേരുന്ന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുവാന്‍ ഡികെടിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ശശിധരന്‍ മങ്ങര അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീധരന്‍ മെന്നാച്ചേരി മുഖ്യപ്രഭാഷണം നടത്തി. ഡികെടിഎഫ് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ബിന്ദു പാലോട്ട്, സിനി പെരവച്ചേരി എന്നിവരെയും വയലടയില്‍ നിന്നും മല്‍സരിച്ച നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് പി.പി. രാജനേയും ചടങ്ങില്‍ അനുമോദിച്ചു.

എം.സി.അനീഷ് ,ജയാ മോഹന്‍രാജ്, ശങ്കരന്‍ നായര്‍, സി എച്ച്. ബാലന്‍, മറിയാമ്മ കുര്യച്ചന്‍, പി.പി. രാജന്‍, ടി.പി ചന്ദ്രന്‍, ശബരിശന്‍, കബീര്‍ നെരോത്ത്, അശോകന്‍ ഒതയോത്ത് ഷൈജു, പി. സി. കുഞ്ഞിരാമന്‍, വി.കെ. നാരായണന്‍, മോഹനന്‍ ശശിന്ദ്രന്‍, എന്‍.ചന്ദ്രന്‍, ഏ.സി.ഖാലിദ്, സി കെ. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാബു ചേത്തക്കോട്ട് സ്വഗതവം പറഞ്ഞ ചടങ്ങിന് രാജന്‍ നായര്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338711/dktf-organizes-convention)