---
title: " പി.കെ. കബീര്‍ സലാലയ്ക്ക് സ്വീകരണം നല്‍കി ആര്‍ജെഡി"
english_title: "RJD welcomes PK Kabir Salala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338714/rjd-welcomes-pk-kabir-salala"
published_at: "2026-01-28T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979cbb18acd9_cheruvannur.JPG"
keywords: []
---

#  പി.കെ. കബീര്‍ സലാലയ്ക്ക് സ്വീകരണം നല്‍കി ആര്‍ജെഡി

> **Lead Summary:** **കോഴിക്കോട് :** പി.കെ. കബീര്‍ സലാലയ്ക്ക് ആര്‍ജെഡി സ്വീകരണം നല്‍കി. തുടര്‍ച്ചയായി അഞ്ചാം തവണയും ലോക കേരള സഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ജെഡി ജില്ലാ കമ്മറ്റി അംഗവും ജനതാ പ്രവാസി സെന്റര്‍ (ജെപിസി) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ. കബീര്‍ സലാലയ്ക്കാണ് ആര്‍ജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കിയത്.

## Article Content

**കോഴിക്കോട് :** പി.കെ. കബീര്‍ സലാലയ്ക്ക് ആര്‍ജെഡി സ്വീകരണം നല്‍കി. തുടര്‍ച്ചയായി അഞ്ചാം തവണയും ലോക കേരള സഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ജെഡി ജില്ലാ കമ്മറ്റി അംഗവും ജനതാ പ്രവാസി സെന്റര്‍ (ജെപിസി) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ. കബീര്‍ സലാലയ്ക്കാണ് ആര്‍ജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കിയത്.

കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വീകര സമ്മേളനം ആര്‍ ജെ. ഡി സംസ്ഥാന വൈസ്പ്രസിഡണ്ട് കെ.കെ ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്‌കരന്‍ ആധ്യക്ഷത വഹിച്ചു.

വി. കുഞ്ഞാലി, മനയത്ത് ചന്ദ്രന്‍, ഇ.പി.ദാമോദരന്‍, സലീം മടവൂര്‍, കെ. ലോഹ്യ, ഇ.രവീന്ദ്രനാഥ്, എം.പി ശിവാനന്ദന്‍, വിമല കളത്തില്‍, തുടങ്ങിയവര്‍ സംസാരിച്ചു. ജെ.എന്‍ പ്രേം ഭാസില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഗണേശന്‍ കാക്കൂര്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338714/rjd-welcomes-pk-kabir-salala)