---
title: " പേരാമ്പ്രയില്‍ കുഴല്‍ പണവേട്ട"
english_title: "Money laundering in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338778/money-laundering-in-perambra"
published_at: "2026-01-28T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697a14679e773_kkkii.JPG"
keywords: []
---

#  പേരാമ്പ്രയില്‍ കുഴല്‍ പണവേട്ട

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്രയില്‍ കുഴല്‍ പണവുമായി 2 പേര്‍ പൊലീസ് പിടിയില്‍. താമരശ്ശേരി വാവാട് മാളികത്തടത്തില്‍ എം.പി.അലി ഇര്‍ഷാദ് , മലപ്പുറം മാനിപുരം വടക്കേ അപ്പമണ്ണില്‍ വി.എ.സഫ്വാന്‍ എന്നിവരാണ് പിടിയിലായത്.

## Article Content

പേരാമ്പ്ര: പേരാമ്പ്രയില്‍ കുഴല്‍ പണവുമായി 2 പേര്‍ പൊലീസ് പിടിയില്‍. താമരശ്ശേരി വാവാട് മാളികത്തടത്തില്‍ എം.പി.അലി ഇര്‍ഷാദ് , മലപ്പുറം മാനിപുരം വടക്കേ അപ്പമണ്ണില്‍ വി.എ.സഫ്വാന്‍ എന്നിവരാണ് പിടിയിലായത്.

റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്പിയുടെ ഡാന്‍സാഫ് ടീമും പേരാമ്പ്ര പൊലീസും നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ വാഹനത്തെ കൂത്താളി മുതല്‍ പേരാമ്പ്ര ബ്ലോക്ക് ഓഫീസ് പരിസരം വരെ പിന്തുടര്‍ന്നാണ് പൊലീസ് വാഹനത്തിലുണ്ടായിരുന്നവരെയും വാഹനവും കസ്റ്റഡിയില്‍ എടുത്തത്.

കര്‍ണാടകയില്‍ നിന്നും കൊടുവള്ളി ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്ന 72 ലക്ഷത്തി അറുനൂറ് രൂപയാണ് പിടികൂടിയത്. ഡ്രൈവര്‍ സീറ്റിന് അടിയില്‍ പ്രത്യേക അറയുണ്ടാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338778/money-laundering-in-perambra)