---
title: "കുടുംബ സഹായ നിധി കൈമാറി കേരള പൊലീസ് അസോസിയേഷന്‍"
english_title: "Kerala Police Association hands over family assistance fund AT MEPPAYOOR"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338800/kerala-police-association-hands-over-family-assistance-fund-at-meppayoor"
published_at: "2026-01-28T23:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697a528b34df0_FRE.JPG"
keywords: []
---

# കുടുംബ സഹായ നിധി കൈമാറി കേരള പൊലീസ് അസോസിയേഷന്‍

> **Lead Summary:** **മേപ്പയ്യൂര്‍ **: കോഴിക്കോട് റൂറല്‍ കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കേരള പൊലീസ് അസോസിയേഷനും സംയുക്തമായി, സര്‍വ്വീസിലിരിക്കെ മരണപ്പെട്ട സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് സഹായ നിധി വിതരണം ചെയ്തു. മേപ്പയ്യൂര്‍ വ്യാപാര വ്യവസായ സമിതി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ സഹായനിധി കൈമാറി.

## Article Content

**മേപ്പയ്യൂര്‍ **: കോഴിക്കോട് റൂറല്‍ കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കേരള പൊലീസ് അസോസിയേഷനും സംയുക്തമായി, സര്‍വ്വീസിലിരിക്കെ മരണപ്പെട്ട സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് സഹായ നിധി വിതരണം ചെയ്തു. മേപ്പയ്യൂര്‍ വ്യാപാര വ്യവസായ സമിതി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ സഹായനിധി കൈമാറി.

വടകര സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യവെ മരണപ്പെട്ട പേരാമ്പ്ര എടക്കയില്‍ സ്വദേശി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ ദില്‍ജിത്തിന്റെ കുടുംബത്തിനാണ് സംഘടനാംഗങ്ങളില്‍ നിന്നും സ്വരൂപിച്ച തുക കൈമാറിയത്.

പൊലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വി.പി സുനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍, മേപ്പയൂര്‍ ഇന്‍സ്‌പെക്ടര്‍ സിജിത്ത്, ജി.പി അഭിജിത്, രജീഷ് ചെമ്മേരി, വി.പി ശിവദാസന്‍, കെ.കെ ഗിരീഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ രഞ്ജിഷ് എം സ്വാഗതവും റസാഖ് ആവള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338800/kerala-police-association-hands-over-family-assistance-fund-at-meppayoor)