---
title: "ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി വ്യാപാരി വ്യവസായി ഏകോപന സമിതി"
english_title: "Traders and Industrialists Coordination Committee welcomes public representatives"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338864/traders-and-industrialists-coordination-committee-welcomes-public-representatives"
published_at: "2026-01-29T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697af94133e71_cheruvannur.JPG"
keywords: []
---

# ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി വ്യാപാരി വ്യവസായി ഏകോപന സമിതി

> **Lead Summary:** **പേരാമ്പ്ര**: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി.

## Article Content

**പേരാമ്പ്ര**: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി.

പേരാമ്പ്ര ഡിഗ്നിറ്റി കോളേജിനു സമീപത്ത് നിന്നും വര്‍ണ്ണാഭമായ ഘോഷയാത്രയുടെ അകമ്പടിയോടെയാണ് ജനപ്രതിനിധികളെ പേരാമ്പ്ര ടൗണ്‍ഹാളിലേക്ക് സ്വീകരിച്ചത്.

പരിപാടി ജില്ലാ പ്രസിഡന്റ് കെ.വിബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജനപ്രതിനിധികളെ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ മുനീര്‍ എരവത്ത്, ജില്ലാ പഞ്ചായത്തംഗം കെ.കെ.ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി.അനുരാഗ്, രാജന്‍ മരുതേരി, കെ.എം.ശ്രീനിവാസന്‍, ഇ.ടി.സത്യന്‍, സി.എം.അഹമ്മദ് കോയ, എന്‍.പി.വിധു, ഷെരീഫ് ചീക്കിലോട്, സാജിത്ത് ഊരാളത്ത്, ജലജ ചന്ദ്രന്‍, മുഹമ്മദ് കിങ്ങ്, ഒ.പി.മുഹമ്മദ്, ബാദുഷ അബ്ദുല്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338864/traders-and-industrialists-coordination-committee-welcomes-public-representatives)