---
title: "രക്ഷിതാക്കള്‍ക്ക് ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Awareness class organized for parents at vengappatta"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338883/awareness-class-organized-for-parents-at-vengappatta"
published_at: "2026-01-29T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b01293e509_ummar.jpg"
keywords: []
---

# രക്ഷിതാക്കള്‍ക്ക് ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്‌നേഹം പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്‌നേഹം പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു.

ജിഎച്ച്എസ് വെങ്ങപ്പറ്റയില്‍ വെച്ച് നടന്ന പരിപാടി കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ധന്യ രമേശന്‍ അധ്യക്ഷത വഹിച്ചു.

ബിആര്‍സി ട്രെയിനര്‍ വി ലിനീഷ് ക്ലാസ് നയിച്ചു. പിടിഎ പ്രസിഡണ്ട് എം രജീഷ്, എസ്എംസി ചെയര്‍മാന്‍ പി. സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ അസിസ്റ്റന്റ് പി.എ. സെലീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ എംപിടിഎ പ്രസിഡണ്ട് ലതിക രാജീവന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338883/awareness-class-organized-for-parents-at-vengappatta)