---
title: "വിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി"
english_title: "Farewell ceremony for retiring police officers at meppayoor "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338905/farewell-ceremony-for-retiring-police-officers-at-meppayoor"
published_at: "2026-01-29T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b0d70bd2fc_asso.jpg"
keywords: []
---

# വിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

> **Lead Summary:** മേപ്പയ്യൂര്‍: കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി സര്‍വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി.

## Article Content

മേപ്പയ്യൂര്‍: കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി സര്‍വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി.

ഡിസ്ട്രിക്ട് ഹെഡ്‌കോര്‍ട്ടേഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ സി ഗഫൂര്‍, അബൂബക്കര്‍ (എസ്‌ഐ, ഡിസിആര്‍ബി), മോഹന്‍ദാസ് (സബ്ഇന്‍സ്‌പെക്ടര്‍ 'കണ്‍ട്രോള്‍ റൂം) എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.

ജില്ലാ പൊലീസ് മേധാവി ഐപിഎസ് ഫറാഷ് ടി ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നിര്‍വ്വഹിച്ചു. ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി.പി ശിവദാസന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സൈബര്‍ പിഎസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍, മേപ്പയ്യൂര്‍ ഇന്‍സ്‌പെക്ടര്‍ സിജിത്ത്, കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ജി.പി അഭിജിത്ത്, രജീഷ് ചെമ്മേരി, സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338905/farewell-ceremony-for-retiring-police-officers-at-meppayoor)