---
title: "നവീന ഗ്രന്ഥശാല & തീയേറ്റേഴ്‌സ് വാര്‍ഷികാഘോഷം "
english_title: "Naveen Library & Theatres Anniversary Celebration at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338962/naveen-library-theatres-anniversary-celebration-at-perambra"
published_at: "2026-01-29T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b42571419c_mini.jpg"
keywords: []
---

# നവീന ഗ്രന്ഥശാല & തീയേറ്റേഴ്‌സ് വാര്‍ഷികാഘോഷം 

> **Lead Summary:** **പട്ടാണിപ്പാറ:** നവീന ഗ്രന്ഥശാല & തീയേറ്റേഴ്‌സിന്റെ 39-ാം വാര്‍ഷികാഘോഷ പരിപാടികള്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡണ്ട് സി.എം ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പട്ടാണിപ്പാറ:** നവീന ഗ്രന്ഥശാല & തീയേറ്റേഴ്‌സിന്റെ 39-ാം വാര്‍ഷികാഘോഷ പരിപാടികള്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡണ്ട് സി.എം ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷ പാരിപാടികളില്‍ ആരോഗ്യ-വിദ്യാഭ്യാസ- കാര്‍ഷിക സെമിനാറുകള്‍, ജില്ലാതല പുരുഷ വനിതാ വോളിബോള്‍ ടൂര്‍ണമെന്റ് എന്നിവ ഇക്കാലയളവില്‍ നടക്കും.

റിപ്പബ്ലിക് സദസ്സ് കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് കെ.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ ഹരീഷ് കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മേരായുവ ഭാരത് ജില്ല ഉപദേശക സമിതി അംഗം വിഷ്ണു അരിക്കണ്ടി, ബ്ലോക്ക് അംഗം സി. ബിജു, വി.എസ് രമണന്‍, പി.ടി ഇബ്രാഹിം, കെ.ജി രാമനാരായണന്‍, ഒ.സി ലീന, വി.എന്‍ വിജയന്‍, ശ്രീധരന്‍ പട്ടാണിപ്പാറ എന്നിവര്‍ സംസാരിച്ചു.

രാവിലെ റിപ്പബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി പ്രസിഡണ്ട് സി.എം ദിനേശ് കുമാര്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഗാന്ധി പ്രതിമയില്‍ ഷാജന്‍ മാത്യു, എം.സി റീന, കെ.കെ ലീല, എം.സി ചന്ദ്രന്‍, വിജേഷ് ആവടുക്ക എന്നിവരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338962/naveen-library-theatres-anniversary-celebration-at-perambra)