---
title: " പെരുവണ്ണാമൂഴിയില്‍ പുഴയില്‍ വീണ് യുവാവിന് ദാരുണാന്ത്യം"
english_title: "A young man falls into the Peruvannamoozhi river and dies tragically"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339006/a-young-man-falls-into-the-peruvannamoozhi-river-and-dies-tragically"
published_at: "2026-01-29T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b85e014167_huyy.JPG"
keywords: []
---

#  പെരുവണ്ണാമൂഴിയില്‍ പുഴയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം. വയനാട് പുല്‍പ്പള്ളി ഇരുളം സ്വദേശിയായ ചലഞ്ച് ആണ് പുഴയില്‍ മുങ്ങി മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടുകൂടിയാണ് സംഭവം.

## Article Content

**പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം. വയനാട് പുല്‍പ്പള്ളി ഇരുളം സ്വദേശിയായ ചലഞ്ച് ആണ് പുഴയില്‍ മുങ്ങി മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടുകൂടിയാണ് സംഭവം.

പെരുവണ്ണാമൂഴി ജല വൈദ്യുത പദ്ധതിയുടെ പവര്‍ സ്റ്റേഷന്റെ സമീപത്തായാണ് അപകടമുണ്ടായത്. കുളിക്കാന്‍ ഇറങ്ങിയ ചലഞ്ച് ചെളി നിറഞ്ഞ ഭാഗത്ത് അകപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കൂടെ ഉണ്ടായിരുന്ന യുവതി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്‌സും എത്തിയാണ് യുവാവിനെ പുറത്തെടുത്തത്. പേരാമ്പ്ര ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339006/a-young-man-falls-into-the-peruvannamoozhi-river-and-dies-tragically)