---
title: "ജില്ലാ സമ്മേളനം; സ്വാഗതസംഘം രൂപീകരണയോഗം സംഘടിപ്പിച്ചു"
english_title: "District conference; Welcome group formation meeting organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339018/district-conference-welcome-group-formation-meeting-organized"
published_at: "2026-01-29T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c2e310ea48_ttttttttttttttttt.JPG"
keywords: []
---

# ജില്ലാ സമ്മേളനം; സ്വാഗതസംഘം രൂപീകരണയോഗം സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** ഫെബ്രുവരി 27 ന് നടക്കുന്ന കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു. നടുവണ്ണൂര്‍ ഗ്രീന്‍ പരയ്‌സോ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന യോഗം കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം എ. കെ മണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി സുനില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**നടുവണ്ണൂര്‍:** ഫെബ്രുവരി 27 ന് നടക്കുന്ന കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു. നടുവണ്ണൂര്‍ ഗ്രീന്‍ പരയ്‌സോ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന യോഗം കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം എ. കെ മണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി സുനില്‍ അധ്യക്ഷത വഹിച്ചു.

ബാലുശ്ശേരി പൊലീസ് ഇന്‍സ്പെക്ടര്‍ പി.കെ ജിതേഷ് മുഖ്യ അതിഥിയായി. കെപിഒഎ ജില്ലാ സെക്രട്ടറി വി.പി ശിവദാസന്‍, കെപിഎ സംസ്ഥാന നിര്‍വാഹക സമിതി അംഗം പി സുഖിലേഷ് തുടങ്ങിയവര്‍ സംസാരിച്ചു. കെപിഎ ജില്ലാ സെക്രട്ടറി രജീഷ് ചെമ്മേരി സ്വാഗതവും ജില്ലാ കമ്മറ്റി അംഗം നിസാര്‍ എരോത്ത് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി കണ്‍വീനറായി നിസാര്‍ എരോത്ത് (ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ്), ചെയര്‍മാന്‍ കെ.ടി ബിജു (അത്തോളി പൊലീസ് സ്റ്റേഷന്‍) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339018/district-conference-welcome-group-formation-meeting-organized)