---
title: " ഗ്യാസ് ലീക്കായി തീപിടിച്ചു; വന്‍ അപകടം ഒഴിവായി"
english_title: "Fire broke out due to gas leak; major accident averted."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339070/fire-broke-out-due-to-gas-leak-major-accident-averted"
published_at: "2026-01-30T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c4683c0b6f_cheruvannur.JPG"
keywords: []
---

#  ഗ്യാസ് ലീക്കായി തീപിടിച്ചു; വന്‍ അപകടം ഒഴിവായി

> **Lead Summary:** **പേരാമ്പ്ര: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പിള്ളപെരുവണ്ണയില്‍ എല്‍പിജി സിലിണ്ടറില്‍ നിന്നും ഗ്യാസ് ലീക്കായി തീപിടിച്ചത് വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. എഴുത്തച്ഛന്‍ കണ്ടി നാരായണന്‍ എന്നയാളുടെ വീടിന് പുറത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്യാസാണ് ലീക്കായി തീപിടിച്ചത്.

## Article Content

**പേരാമ്പ്ര: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പിള്ളപെരുവണ്ണയില്‍ എല്‍പിജി സിലിണ്ടറില്‍ നിന്നും ഗ്യാസ് ലീക്കായി തീപിടിച്ചത് വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. എഴുത്തച്ഛന്‍ കണ്ടി നാരായണന്‍ എന്നയാളുടെ വീടിന് പുറത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്യാസാണ് ലീക്കായി തീപിടിച്ചത്.

വീട്ടില്‍ നടക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട് പുറത്തുവച്ച് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുകയായിരുന്നു. അതിനിടയിലാണ് ഗ്യാസ് ലീക്കായി തീപിടിച്ചത് .

ഉടന്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നി രക്ഷാ നിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം പ്രദീപന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി ഡിസിപി ഫയര്‍ എക്സ്റ്റിങ്യൂഷറ് ഉപയോഗിച്ച് തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

ഗ്യാസ് സിലിണ്ടര്‍ പുറത്തായത് കൊണ്ട് കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരാതെ രക്ഷപ്പെടുകയായിരുന്നു എന്ന് ഫയര്‍ഓഫീസര്‍ പറഞ്ഞു. പേരാമ്പ്ര അഗ്‌നി രക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരായ സിജീഷ്, സനല്‍ രാജ്, ടി. ബബീഷ് , അഭിലജിപത് ലാല്‍, അശ്വിന്‍ ഗോവിന്ദ്, മനോജ്, കെ.കെ ഗിരീഷ്, പി. സജിത്ത്, ഹോം ഗാര്‍ഡ്മാരായ കെ.രാജേഷ്, വി.എം വിജേഷ് തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339070/fire-broke-out-due-to-gas-leak-major-accident-averted)