---
title: "സ്വകാര്യ ബസ് സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം"
english_title: "Housewife dies tragically in accident where private bus hits scooter"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339081/housewife-dies-tragically-in-accident-where-private-bus-hits-scooter"
published_at: "2026-01-30T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c4f1427381_cheruvannur.JPG"
keywords: []
---

# സ്വകാര്യ ബസ് സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട് :**കോവൂരില്‍ സ്‌കൂട്ടറിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം. വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറ്റിക്കാട്ടൂര്‍ സ്വദേശി ജമീല ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

## Article Content

**കോഴിക്കോട് :**കോവൂരില്‍ സ്‌കൂട്ടറിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം. വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറ്റിക്കാട്ടൂര്‍ സ്വദേശി ജമീല ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ സ്വകാര്യ ബസ് സ്‌കൂട്ടറിന് പിന്നില്‍ വന്ന് ഇടിക്കുകയും, റോഡില്‍ വീണ ജമീലയുടെ മുകളില്‍ ബസ് കയറി ഇറങ്ങുകയായിരുന്നു.

സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന ഭര്‍ത്താവിനും പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339081/housewife-dies-tragically-in-accident-where-private-bus-hits-scooter)