---
title: "ജനവാസമേഘലയില്‍ ഭീതിപരത്തി കാട്ടുപോത്തിന്‍ കൂട്ടം "
english_title: "A herd of wild buffalo spread terror in the populated area"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339082/a-herd-of-wild-buffalo-spread-terror-in-the-populated-area"
published_at: "2026-01-30T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c4f9a87cf3_bufello.jpg"
keywords: []
---

# ജനവാസമേഘലയില്‍ ഭീതിപരത്തി കാട്ടുപോത്തിന്‍ കൂട്ടം 

> **Lead Summary:** **ചങ്ങരോത്ത് : **ചങ്ങരോത്ത് പഞ്ചായത്തിലെ കുന്നശ്ശേരി ഭാഗത്ത് കാട്ടുപോത്തിന്‍ കൂട്ടം ഇറങ്ങുന്നത് ജനങ്ങളില്‍ ഭീതിപരത്തി.

## Article Content

**ചങ്ങരോത്ത് : **ചങ്ങരോത്ത് പഞ്ചായത്തിലെ കുന്നശ്ശേരി ഭാഗത്ത് കാട്ടുപോത്തിന്‍ കൂട്ടം ഇറങ്ങുന്നത് ജനങ്ങളില്‍ ഭീതിപരത്തി.

അടുത്ത ദിവസങ്ങളില്‍ കുഞ്ഞുങ്ങളടങ്ങിയ ഏഴംഗ കാട്ടു പോത്തിന്‍ കൂട്ടത്തെയാണ് സ്ഥിരമായി ഇവിടെ കാണുന്നത്. ചില സമയങ്ങളില്‍ മൂനു വീതമായും കാണുന്നു. തൊട്ടടുത്ത പഞ്ചായത്തായ മരുതോങ്കരയിലെ ജാനകിക്കാട് ഭാഗത്തുനിന്നാണ് കാട്ടുപോത്തിന്‍ കൂട്ടം ഈ മേഘലയിലേക്കെത്തുന്നത്.

ജാനകിക്കാട്ടിലൊ പരിസരത്തോ കഴിഞ്ഞ എഴുപത് വര്‍ഷക്കാലത്തിലൊരിക്കല്‍ പോലും കാട്ടുപോത്തുകളെ കണ്ടിട്ടില്ലെന്ന് പഴമക്കാര്‍ പറയുമ്പോഴാണ് വിദൂര വന മേഘലകളില്‍ നിന്നെത്തിയ കാട്ടു പോത്തിന്‍ കൂട്ടത്തെ കാണുന്നത്.

അതിരാവിലെ ജോലിക്കു പോകുന്നവര്‍, തെങ്ങുകയറ്റക്കാര്‍, പ്രഭാത സവാരിക്കാര്‍ തുടങ്ങിയവരൊക്കെ ഭീതിയിലാണ്.

എല്‍ പി സ്‌ക്കൂള്‍ അടക്കം പ്രവര്‍ത്തിക്കുന്ന മേഖലയിലെ വന്ന്യമൃഗ ശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുന്ന യോഗത്തില്‍ വാര്‍ഡ് അംഗം എ.കെ രാജീവന്‍ അധ്യക്ഷത വഹിച്ചു.

രാജന്‍ കങ്കാടത്ത് പി.പി ഉദയന്‍, അനൂപ് മണ്ണില്‍ കേവുമ്മല്‍, ബാബു പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339082/a-herd-of-wild-buffalo-spread-terror-in-the-populated-area)