---
title: "പടത്തുകടവ് ഹോളി ഫാമിലി പള്ളിയില്‍ തിരുനാളിന് കൊടിയേറി"
english_title: "Flag hoisted at Holy Family Church in Padathukadavu for the festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339091/flag-hoisted-at-holy-family-church-in-padathukadavu-for-the-festival"
published_at: "2026-01-30T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c557badbcb_cheruvannur.JPG"
keywords: []
---

# പടത്തുകടവ് ഹോളി ഫാമിലി പള്ളിയില്‍ തിരുനാളിന് കൊടിയേറി

> **Lead Summary:** **പേരാമ്പ്ര: **പടത്തുകടവ് ഹോളി ഫാമിലി പള്ളിയില്‍ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി. വികാരി ഫാദര്‍ തോമസ് പൊരിയത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

## Article Content

**പേരാമ്പ്ര: **പടത്തുകടവ് ഹോളി ഫാമിലി പള്ളിയില്‍ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി. വികാരി ഫാദര്‍ തോമസ് പൊരിയത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

തുടര്‍ന്നു് ഫാദര്‍ വര്‍ക്കി തെങ്ങനാം കുന്നേല്‍ കൊടി ഉയര്‍ത്തി. ഇന്ന് വൈകിട്ട് മൂന്നിന് വയോജന ഒത്തുചേരല്‍ സംഘടിപ്പിക്കും. 4.30ന് നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഫാദര്‍ജോര്‍ജ് കുഴിവിളയില്‍ കാര്‍മികത്വം വഹിക്കും.

വയോജനങ്ങളെയും ആദരിക്കും. ശനിയാഴ്ച വൈകിട്ട് അഞ്ചിന് ദിവ്യബലി.ഫാദര്‍ പ്രിയേഷ് തേവടിയില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, വാദ്യമേളങ്ങള്‍, ആകാശ വിസ്മയം.

ഫെബ്രുവരി 1ന് രാവിലെ 6.30 ന് ദിവ്യബലി. ഒമ്പതിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന.ഫാദര്‍ ജോസുകുട്ടി കാര്‍മികത്വം വഹിക്കും. 10.30ന് പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീര്‍വാദം. 11.30ന് സ്നേഹവിരുന്ന്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339091/flag-hoisted-at-holy-family-church-in-padathukadavu-for-the-festival)