---
title: "കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ച് അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍"
english_title: "Aluminum Labor Contract Association organizes Collectorate march and dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339093/aluminum-labor-contract-association-organizes-collectorate-march-and-dharna"
published_at: "2026-01-30T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c59fe368ef_lebur.jpg"
keywords: []
---

# കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ച് അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍

> **Lead Summary:** **പേരാമ്പ്ര: **അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് ധര്‍ണയും സംഘടിപ്പിച്ചു. അലുമിനിയം ഫാബ്രിക്കേഷന്‍ ഉല്പന്നങ്ങളുടെ അനിയന്ത്രിതമായ വില വര്‍ദ്ധനവിനെതിരെയാണ് മാര്‍ച്ച് ധര്‍ണയും സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: **അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് ധര്‍ണയും സംഘടിപ്പിച്ചു. അലുമിനിയം ഫാബ്രിക്കേഷന്‍ ഉല്പന്നങ്ങളുടെ അനിയന്ത്രിതമായ വില വര്‍ദ്ധനവിനെതിരെയാണ് മാര്‍ച്ച് ധര്‍ണയും സംഘടിപ്പിച്ചത്.

അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഗഫൂര്‍ പൊന്നാനി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മധു കോട്ടത്തുരുത്തി അധ്യക്ഷത വഹിച്ചു.

മുന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തു തോടന്നൂര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഹമീദ് മേപ്പയ്യൂര്‍, ജില്ലാ ട്രഷറര്‍ ബിജു ഏറാമല, നൗഷാദ് താമരശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പ്രകാശന്‍ പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിറാജ് താമരശ്ശേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339093/aluminum-labor-contract-association-organizes-collectorate-march-and-dharna)