---
title: "ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവക ദേവാലയ തിരുനാളിന് കൊടിയേറി"
english_title: "Chakkittapara St. Anthony's Parish Church hoists its flag for the festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339116/chakkittapara-st-anthonys-parish-church-hoists-its-flag-for-the-festival"
published_at: "2026-01-30T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c63ae2143a_palli.jpg"
keywords: []
---

# ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവക ദേവാലയ തിരുനാളിന് കൊടിയേറി

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവക ദേവാലയ തിരുനാളിന് കൊടിയേറി. 11 ദിവസം നീണ്ടു നില്‍ക്കുന്ന ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവക പള്ളി തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാദര്‍ പ്രിയേഷ് തേവടിയില്‍ കൊടി ഉയര്‍ത്തി.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവക ദേവാലയ തിരുനാളിന് കൊടിയേറി. 11 ദിവസം നീണ്ടു നില്‍ക്കുന്ന ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവക പള്ളി തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാദര്‍ പ്രിയേഷ് തേവടിയില്‍ കൊടി ഉയര്‍ത്തി.

തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ നടന്നു. ഫാദര്‍ മെല്‍വിന്‍ വെള്ളയ്ക്കാകുടിയില്‍ കാര്‍മ്മികത്വം വഹിച്ചു.

ഇന്ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാനക്കും നൊവേനക്കും ഫാദര്‍ ജോണ്‍ ഒറവുങ്കര കാര്‍മികത്വം വഹിക്കും. ഫെബ്രുവരി 6, 7, 8 തിയതികളിലാണ് പ്രധാന ആഘോഷങ്ങള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339116/chakkittapara-st-anthonys-parish-church-hoists-its-flag-for-the-festival)