---
title: " പേരാമ്പ്ര എയുപി സ്‌കൂള്‍ സയന്‍സ് ലാബിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനവും ഐസിടി ഉപകരണങ്ങളുടെ സമര്‍പ്പണവും"
english_title: "Inauguration of Perambra AUP School Science Lab and Library and dedication of ICT equipment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339165/inauguration-of-perambra-aup-school-science-lab-and-library-and-dedication-of-ict-equipment"
published_at: "2026-01-30T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c808112dac_mkk.jpg"
keywords: []
---

#  പേരാമ്പ്ര എയുപി സ്‌കൂള്‍ സയന്‍സ് ലാബിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനവും ഐസിടി ഉപകരണങ്ങളുടെ സമര്‍പ്പണവും

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര എയുപി സ്‌കൂളില്‍ നവീകരിച്ച സയന്‍സ് ലാബിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനവും ഐസിടി ഉപകരണങ്ങളുടെ സമര്‍പ്പണവും സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര എയുപി സ്‌കൂളില്‍ നവീകരിച്ച സയന്‍സ് ലാബിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനവും ഐസിടി ഉപകരണങ്ങളുടെ സമര്‍പ്പണവും സംഘടിപ്പിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലതികാ വിനോദ് സയന്‍സ് ലാബ് ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് അംഗം കെ.എം ശ്രീനിവാസന്‍ ലൈബ്രറി ഉദ്ഘാടനവും സ്‌കൂള്‍ മാനേജര്‍ അലങ്കാര്‍ ഭാസ്‌കരന്‍ ഐസിടി ഉപകരണങ്ങളുടെ സമര്‍പ്പണവും നിര്‍വ്വഹിച്ചു.

പ്രധാനധ്യാപകന്‍ ടി.കെ. ഉണ്ണികൃഷ്ണന്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് വി.എം മനേഷ് അധ്യക്ഷത വഹിച്ചു.

വിവിധ മത്സരയിനങ്ങളില്‍ വിജയികളായവര്‍ക്ക് എംപിടിഎ ചെയര്‍ പേഴ്സണ്‍ അപര്‍ണ്ണ ശ്രീവാസ്, പിടിഎ വൈസ് പ്രസിഡന്റ് കെ.സി മുഹമ്മദ് എന്നിവര്‍ ഉപഹാരം നല്‍കി. ഇ. വിശ്വനാഥന്‍, ഇ ഷാഹി, ടി.കെ നൗഷാദ്, നിലാദ്രി ബി.നായര്‍, കെ.എസ്. ശ്രീജാഭായ്, സൂര്യ സുരേഷ്, എം.സി സ്മിത, രമേശന്‍ മഠത്തില്‍, എന്‍.കെ അബ്ദുല്‍ അസീസ്, പി.സി രവീന്ദ്രന്‍, പ്രകാശ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രധാനധ്യാപകന്‍ ടി.കെ ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിപിഎ അസീസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339165/inauguration-of-perambra-aup-school-science-lab-and-library-and-dedication-of-ict-equipment)