---
title: "ഭാവന തിയേറ്റേഴ്‌സ് മുപ്പത്തിയൊമ്പതാം വാര്‍ഷികാഘോഷം "
english_title: "Bhavana Theatres 39th Anniversary Celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339182/bhavana-theatres-39th-anniversary-celebration"
published_at: "2026-01-30T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c8e543c87a_yyyyy.jpg"
keywords: []
---

# ഭാവന തിയേറ്റേഴ്‌സ് മുപ്പത്തിയൊമ്പതാം വാര്‍ഷികാഘോഷം 

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് ഭാവന തിയേറ്റേഴ്‌സ് മുപ്പത്തിയൊമ്പതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത് പ്രസിഡണ്ട് ലതിക വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. മൂന്നാം വാര്‍ഡ് അംഗം എസ്. പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ വിനു നാഗത്ത്, പത്മകല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

## Article Content

**പേരാമ്പ്ര: **കല്ലോട് ഭാവന തിയേറ്റേഴ്‌സ് മുപ്പത്തിയൊമ്പതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത് പ്രസിഡണ്ട് ലതിക വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. മൂന്നാം വാര്‍ഡ് അംഗം എസ്. പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ വിനു നാഗത്ത്, പത്മകല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഭാവന തിയേറ്റേഴ്‌സ് സെക്രട്ടറി ബബിലേഷ് കുമാര്‍ സ്വാഗതവും പി.കെ. ലിനീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഫയര്‍ & സേഫ്റ്റി ഉദ്യോഗസ്ഥനും മോട്ടിവേഷന്‍ സ്പീക്കറുമായ സതീഷ് മൊകേരി മുഖ്യപ്രഭാഷകനായി. ചടങ്ങില്‍ പ്രശസ്ത നാടക നടന്‍ പ്രകാശ് മൂതൂരിനെ ആദരിക്കുകയും കോഴിക്കോട് സങ്കീര്‍ത്തന അവതരിപ്പിച്ച കാലം പറക്കണ് എന്ന നാടകവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339182/bhavana-theatres-39th-anniversary-celebration)