---
title: "ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും സജ്ജം പദ്ധതിക്ക് തുടക്കമായി"
english_title: "Sajjam project has also started in higher secondary schools."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339184/sajjam-project-has-also-started-in-higher-secondary-schools"
published_at: "2026-01-30T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c906d2f3c2_cheruvannur.JPG"
keywords: []
---

# ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും സജ്ജം പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **നൊച്ചാട്:** പ്ലസ് ടു പരീക്ഷയിലെ വിജയശതമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ''സജ്ജം'' പദ്ധതിക്ക് തുടക്കമായി.

## Article Content

**നൊച്ചാട്:** പ്ലസ് ടു പരീക്ഷയിലെ വിജയശതമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ''സജ്ജം'' പദ്ധതിക്ക് തുടക്കമായി.

ജില്ലയിലെ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ ഒരുക്കുന്നതിനും അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി പ്രിന്‍സിപ്പല്‍മാര്‍ക്കും സ്‌കൂള്‍ സജ്ജം കോഡിനേറ്റര്‍മാര്‍ക്കുമായി സംഘടിപ്പിച്ച ശില്പശാല കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മില്ലി മോഹന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് അധ്യാപകരുടെ പങ്ക് നിര്‍ണായകമാണെന്നും പരീക്ഷാ തയ്യാറെടുപ്പില്‍ പുതുമയുള്ള രീതികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എരവത്ത് മുനീര്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ പ്ലസ് ടു പരീക്ഷാ ഫലങ്ങളില്‍ ഗുണനിലവാരപരമായ മാറ്റം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് സജ്ജം പദ്ധതി നടപ്പാക്കുന്നതെന്നും, മോഡല്‍ പരീക്ഷകള്‍, റിവിഷന്‍ ക്ലാസുകള്‍, മെന്ററിംഗ്, കൗണ്‍സിലിംഗ് തുടങ്ങിയ ഘടകങ്ങള്‍ പദ്ധതിയുടെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു.

കോഡിനേറ്റര്‍ പി മുജീബ് റഹ്‌മാന്‍ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പിജി മുഹമ്മദ്, രാജേഷ് ഷെഹീന്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍, കോര്‍ഡിനേറ്റര്‍ മുരളീധരന്‍, നസീര്‍ നൊച്ചാട് തുടങ്ങിയവര്‍ സംസാരിച്ചു.

ശില്പശാലയില്‍ ജില്ലയിലെ വിവിധ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരും സജ്ജം കോഡിനേറ്റര്‍മാരും പങ്കെടുത്തു. പഠന നിലവാരം മെച്ചപ്പെടുത്തല്‍, പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, പരീക്ഷാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു.

കോഴിക്കോട് ജില്ലയിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കുന്നതിനുള്ള സമഗ്ര ഇടപെടലായാണ് ജില്ലാ പഞ്ചായത്ത് സജ്ജം പദ്ധതിയെ കാണുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

എസ്എസ്എല്‍സി പരീക്ഷാഫലം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഫെബ്രുവരി 21 മുതല്‍ തീവ്ര പരിശീലനക്യാമ്പുകള്‍ സ്‌കൂള്‍തലത്തിലും ദ്വി ദിന ശില്പശാലകള്‍ ബിആര്‍സിതലത്തിലും നടത്താനും ത

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339184/sajjam-project-has-also-started-in-higher-secondary-schools)