---
title: "മുച്ചിലോട്ട് നാരായണന്‍ അനുസ്മരണം സംഘടിപ്പിച്ച് ഊടുവഴി രാജീവ് രത്‌ന കലാ സാംസ്‌കാരിക വേദി"
english_title: "organized the  Muchilottu Narayanan memorial"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33923/organized-the-muchilottu-narayanan-memorial"
published_at: "2022-03-25T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623dde3656a83_vvvv - Copy (3) - Copy.JPG"
keywords: []
---

# മുച്ചിലോട്ട് നാരായണന്‍ അനുസ്മരണം സംഘടിപ്പിച്ച് ഊടുവഴി രാജീവ് രത്‌ന കലാ സാംസ്‌കാരിക വേദി

> **Lead Summary:** **പേരാമ്പ്ര:** വാളൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും മരുതേരി പുളീകണ്ടി മഠപ്പുര മുത്തപ്പന്‍ ക്ഷേത്രത്തിന്റെയും രാജീവ് രത്‌ന കലാ സാംസ്‌ക്കാരിക വേദിയുടെയും രക്ഷാധികാരിയുമായിരുന്ന മുച്ചിലോട്ട് നാരായണന്റെ ഒന്നാം ചരമവാര്‍ഷിക ദിനം ഊടുവഴി രാജീവ് രത്‌ന കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു.

## Article Content

**പേരാമ്പ്ര:** വാളൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും മരുതേരി പുളീകണ്ടി മഠപ്പുര മുത്തപ്പന്‍ ക്ഷേത്രത്തിന്റെയും രാജീവ് രത്‌ന കലാ സാംസ്‌ക്കാരിക വേദിയുടെയും രക്ഷാധികാരിയുമായിരുന്ന മുച്ചിലോട്ട് നാരായണന്റെ ഒന്നാം ചരമവാര്‍ഷിക ദിനം ഊടുവഴി രാജീവ് രത്‌ന കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു.

കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു.

പി.എം രമേശന്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.കെ രാഗേഷ് അനുസ്മരണ പ്രഭാഷണം നടത്തി. പി.എസ് സുനില്‍കുമാര്‍, പി.എം പ്രകാശന്‍, വി.കെ രമേശന്‍, ടി.പി നാസര്‍, പി.ടി ഇബ്രാഹിം, എം.കെ അമ്മദ്, സലാം നമ്പ്യത്തൂര്‍, ദിനേശന്‍ എം.കെ, മൊയ്തി കിഴക്കേടത്ത്, ടി.കെ അബ്ദുള്ള, രമേശന്‍ മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. ടി.പി ഷാജുദ്ദീന്‍ സ്വാഗതവും ഷബീര്‍ എം.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33923/organized-the-muchilottu-narayanan-memorial)