---
title: "കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി അണക്കെട്ട് കനാല്‍ തുറന്നു"
english_title: "Peruvannamoozhi dam canal of Kuttiadi irrigation project opened"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339274/peruvannamoozhi-dam-canal-of-kuttiadi-irrigation-project-opened"
published_at: "2026-01-31T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697d8e2a433ff_mt.JPG"
keywords: []
---

# കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി അണക്കെട്ട് കനാല്‍ തുറന്നു

> **Lead Summary:** **പേരാമ്പ്ര: **കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി അണക്കെട്ട് കനാല്‍ തുറന്നു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് ഡാമിലെ കനാല്‍ ഷട്ടര്‍ ലിവര്‍ തിരിച്ച് ഉയര്‍ത്തി നീരൊഴുക്കല്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി അണക്കെട്ട് കനാല്‍ തുറന്നു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് ഡാമിലെ കനാല്‍ ഷട്ടര്‍ ലിവര്‍ തിരിച്ച് ഉയര്‍ത്തി നീരൊഴുക്കല്‍ ഉദ്ഘാടനം ചെയ്തു.

എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.വി. കമല്‍ റോയ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ എന്‍.കെ. രാജീവന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ വി.വി. സുബിഷ, കെ.ടി.കെ. അഞ്ജന, കെ.ടി. സുബിന്‍, ടി.ഇ. ഷൈജു, യു.കെ. നിജീഷ്, ടി.കെ. സുനില്‍കുമാര്‍, നീതു ബാലകൃഷ്ണന്‍ എന്നിവരും വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും പരിപാടിയില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339274/peruvannamoozhi-dam-canal-of-kuttiadi-irrigation-project-opened)