---
title: "നമ്പ്രത്ത്കര യുപി സ്‌കൂളില്‍ നൂറ്റിയൊന്നാം വാര്‍ഷികാഘോഷം"
english_title: "101st anniversary celebration at Nambrathkara UP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339348/101st-anniversary-celebration-at-nambrathkara-up-school"
published_at: "2026-01-31T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697dcf57e978d_cheruvannur.JPG"
keywords: []
---

# നമ്പ്രത്ത്കര യുപി സ്‌കൂളില്‍ നൂറ്റിയൊന്നാം വാര്‍ഷികാഘോഷം

> **Lead Summary:** മേപ്പയ്യൂര്‍: നമ്പ്രത്ത്കര യു.പി സ്‌കൂള്‍ നൂറ്റിയൊന്നാം വാര്‍ഷികാഘോഷം ആരഭി സംഘടിപ്പിച്ചു. വാര്‍ഷികാഘോഷം കിഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

മേപ്പയ്യൂര്‍: നമ്പ്രത്ത്കര യു.പി സ്‌കൂള്‍ നൂറ്റിയൊന്നാം വാര്‍ഷികാഘോഷം ആരഭി സംഘടിപ്പിച്ചു. വാര്‍ഷികാഘോഷം കിഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബു ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് രഞ്ജിത് നിഹാര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി.പി സുഗന്ധി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംവിധായകനും ചില്ല മാസികയുടെ മാനേജിംഗ് എഡിറ്ററുമായ പ്രശാന്ത് ചില്ല മുഖ്യപ്രഭാഷണം നടത്തി.

സിനിമ സീരിയല്‍ താരമായ ഗിരിജ കായലാട്ട് മുഖ്യാതിഥിയായി. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട പി കെ ബാബു, പി. ഭാസ്‌കരന്‍, റൈഹാനത്ത്, സുനിത ബാബു (മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം ) എന്നിവര്‍ക്കും, കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ ശ്രീലക്ഷ്മി, ജെ.ബി മേധ, വിദ്യാരംഗം ജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ ദേവബാല, നിസ്വന എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ ബാബു, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സുനില്‍ പാണ്ടിയാടത്ത്, പി. ഭാസ്‌കരന്‍, എംപിടിഎ പ്രസിഡന്റ് ഉമയ് ഭാനു, മാനേജ്‌മെന്റ് പ്രതിനിധി കെ. ആര്‍ ഹസിത, പൂര്‍വ്വധ്യാപിക പ്രതിനിധി ഉഷ ,സന്ധ്യാ നിവാസ് കുഞ്ഞിരാമന്‍, കെ.പി ഭാസ്‌കരന്‍ പടിഞ്ഞാറയില്‍, മൊയ്തീന്‍, ടി.കെ വിജയന്‍, ടി.കെ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ. സി സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി പി.എം സൗമിനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339348/101st-anniversary-celebration-at-nambrathkara-up-school)