---
title: "പച്ചക്കറികൃഷിയ്ക്ക് വിത്തിടല്‍ നടത്തി."
english_title: "Sowing of seeds for vegetable cultivation was done."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339369/sowing-of-seeds-for-vegetable-cultivation-was-done"
published_at: "2026-01-31T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697dd9fa87c13_cheruvannur.JPG"
keywords: []
---

# പച്ചക്കറികൃഷിയ്ക്ക് വിത്തിടല്‍ നടത്തി.

> **Lead Summary:** **ചെറുവണ്ണൂര്‍ : **മുയിപ്പോത്ത് സൗഹൃദ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ആശയവുമായി ജൈവ പച്ചക്കറി കൃഷിയുടെ വിത്തിടല്‍ മുയിപ്പോത്ത് വെണ്ണാറോട് വയലില്‍ നടത്തി.

## Article Content

**ചെറുവണ്ണൂര്‍ : **മുയിപ്പോത്ത് സൗഹൃദ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ആശയവുമായി ജൈവ പച്ചക്കറി കൃഷിയുടെ വിത്തിടല്‍ മുയിപ്പോത്ത് വെണ്ണാറോട് വയലില്‍ നടത്തി.

പാടങ്ങള്‍ തരിശ്ശിടാതെ കൃഷിയോഗ്യമാക്കുക, വിഷരഹിതപച്ചക്കറി എന്ന ആശയം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ഷകകൂട്ടായ്മ സംഘകൃഷിയിലൂടെ ലക്ഷ്യംവെക്കുന്നത്. ചടങ്ങിന്റെ ഉദ്ഘാടനം ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് അംഗം രാഗേഷ് മഠത്തിലും, ചെറുവണ്ണൂര്‍ കൃഷി ഓഫീസര്‍ ഹിബയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ചടങ്ങില്‍ അസി. കൃഷി ഓഫീസ്സര്‍ അശ്വനി, കെ.വി പ്രേമന്‍, ഏ.കെ സന്തോഷ്, ടി.കെ ബാബു, രഘു കുന്നത്ത്, പി.സി പ്രേമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പയര്‍ ,പാവല്‍ ,വഴുതിന വെണ്ട, വെള്ളരി, മത്തന്‍ ,ചീര തുടങ്ങിയ നമ്മുടെ നാടന്‍ പച്ചക്കറി ഇനങ്ങള്‍ക്കൊപ്പം ഉള്ളിയും പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ടെന്നും കര്‍ഷകകൂട്ടായ്മ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339369/sowing-of-seeds-for-vegetable-cultivation-was-done)