---
title: " മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം"
english_title: "Shivaratri festival at Manikot Theru Maha Ganapathy Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339383/shivaratri-festival-at-manikot-theru-maha-ganapathy-temple"
published_at: "2026-01-31T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697deb05b095e_moli.JPG"
keywords: []
---

#  മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം

> **Lead Summary:** **ചെറുവണ്ണൂര്‍ : പന്നിമുക്ക് **മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫിബ്രവരി 9 മുതല്‍ 16 വരെ നടത്തും. 9 ന് രാവിലെ 6 മണിക്ക് ഗണപതിഹോമം, 9 മണിക്ക് പുനര്‍ നിര്‍മ്മിച്ച വേലപ്പുര സമര്‍പ്പണം മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. പ്രജീഷ് തിരുത്തിയില്‍ നിര്‍വ്വഹിക്കും.

## Article Content

**ചെറുവണ്ണൂര്‍ : പന്നിമുക്ക് **മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫിബ്രവരി 9 മുതല്‍ 16 വരെ നടത്തും. 9 ന് രാവിലെ 6 മണിക്ക് ഗണപതിഹോമം, 9 മണിക്ക് പുനര്‍ നിര്‍മ്മിച്ച വേലപ്പുര സമര്‍പ്പണം മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. പ്രജീഷ് തിരുത്തിയില്‍ നിര്‍വ്വഹിക്കും.

10 മണിക്ക് കൊടിയേറ്റം. വൈകീട്ട് 6 മണിക്ക് ദീപാരാധന, 9 മണിക്ക് വനിതാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തിരുവാതിര, 10 മണിക്ക് വിളക്ക്'. 10 മുതല്‍ 15 വരെ രാവിലെ ഗണപതിഹോമം, പൂജ. വൈകീട്ട് 6 മണിക്ക് ദീപാരാധന, തായമ്പക, വിളക്ക് എന്നിവയും 10 ന് രാത്രി 8 മണിക്ക് പ്രശസ്ത മോട്ടിവേഷന്‍ ട്രയിനര്‍ വി.കെ സുരേഷ് ബാബുവിന്റെ പ്രഭാഷണം.

11 ന് രാത്രി 7.30 ന് മാര്‍ഗി രഹിത കൃഷ്ണദാസിന്റെ തായമ്പക. 12 ന് രാത്രി 10 മണിക്ക് മെഗാ ഷോ .13 ന് വൈകീട്ട് 5 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര, രാത്രി10 മണിക്ക് കോഴിക്കോട് സങ്കീര്‍ത്തനയുടെ നാടകം ചിറക് അരങ്ങേറും.

മഹോത്സവത്തിന്റെ ഭാഗമായി 14 ന് വിളയാറോട്ട് കാവ് ഭഗവതി ക്ഷേത്രത്തില്‍ വൈകുന്നേരം 5 മണി മുതല്‍ നെയ്ത്തിരി സമര്‍പ്പണം, 6 മണി ദീപാരാധന, പയറ്റു വളപ്പില്‍ പുരന്ദരദാസിന്റെ നേതൃത്ത്വത്തില്‍ 30 ല്‍ പരം കലാകാരന്‍മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളം, 7.30 മുതല്‍ അരങ്ങോല വരവ് കരിമരുന്ന് പ്രയോഗം 9 മണിക്ക് അരി ചൊരിയല്‍.

15 ന് കാലത്ത് 10 മണിക്ക് തുലാഭാരം ഉച്ചക്ക് 12 മണി മുതല്‍ അന്നദാനം 1 മണിക്ക് ഇളനീര്‍ വെപ്പ്, 2.30 ന് താലപ്പൊലി, രാത്രി 8 മണിക്ക് പ്രാദേശിക കലാകാരന്മാരും കലാകാരികളും ഒരുക്കുന്ന നൃത്തസന്ധ്യ, 11 മണിക്ക് ചുറ്റുവിളക്ക് 16 ന് രാവിലെ 4 മണിക്ക് ശ്രീഭൂതബലി 10 മണി ഇളനീരാട്ടം എന്നിവ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339383/shivaratri-festival-at-manikot-theru-maha-ganapathy-temple)